സീരിയല്‍ താരം വി.ജെ. ചിത്രയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന് ഹേംനാഥ് അറസ്റ്റില്‍. പ്രേംനാഥിനെ തുടര്‍ച്ചായായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇയാളുടെ മാതാപിതാക്കളേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചിത്രയയിടെ അമ്മ വിജയയെയും പൊലീസ്് പ്രതി ചേര്‍ത്തിട്ടുണ്ട്.
മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പ്രതികരിക്കുന്നത്. തിത്രയുടെ മാതാവിനെ പൊലീസ് രണ്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ചിത്ര മൊബൈല്‍ ഫോണില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു.
അതേ സമയം മകളുമായി യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് മാതാവ് അന്വേഷണ സംഘത്തിനോട് പ്രതികരിച്ചത്
.
നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിലാണ് താരത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഡംബര ഹോട്ടലിലെ താരത്തിന്റെ ആത്മഹത്യയില്‍ പൊലീസ് ദുരൂഹത പ്രകടിപ്പിച്ചിരുന്നു,
സീരിയലിലെ രംഗത്തിന്റെ പേരില്‍ വരനുമായി പലതവണ തര്‍ക്കം നടന്നിരുന്നു. ഇയാള്‍ ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നത്.