ഉപ്പും മുളകിനെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് മലയാളികള്‍ക്ക്. പ്രേക്ഷകര്‍ ഇത്ര കണ്ട് ആഘോഷിച്ച പരമ്പര വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. എന്നാല്‍ പകുതി വെച്ച് സീരിയല്‍ നിര്‍ത്തിയത് പലരെയും വേദനിപ്പിച്ചിരുന്നു. വീണ്ടും ഉപ്പും മുളകും തിരിച്ച് വരും എന്ന് പറഞ്ഞെങ്കിലും വന്നില്ല. സ്ക്രീനില്‍ നിന്നും പോയിട്ട് ഒരു വര്‍ഷം ആവുമ്പോഴും ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ഉണ്ട് പ്രേക്ഷക മനസില്‍.
ഇപ്പോള്‍ ഉപ്പും മുളക് ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് പുറത്ത് വന്നത്. ഓണത്തോട് അടുപ്പിച്ച ഉപ്പും മുളകും വീണ്ടും തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്. പരമ്പരയുടെ ടീം പുതിയ പേരില്‍ മറ്റൊരു ചാനലില്‍ ആരംഭിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സീ ടിവിയില്‍ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.
ഗംഭീരമായി തന്നെയാണ് ഉപ്പും മുളക് ടീമിന്റെ രണ്ടാം വരവ് എന്നത് ഇപ്പോള്‍ പുറത്ത് വന്ന ടീസറില്‍ നിന്നും വ്യക്തമാണ്. അതേസമയം ഇത് ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും ഓണത്തിന് കിടിലന്‍ സര്‍പ്രൈസ് തന്നെയാണ് മലയാളികള്‍ക്കായി എരിവും പുളിയും ടീം ഒരുക്കിയത്.
ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്, ജൂഹി രുസ്താഗി തുടങ്ങിയവര്‍ ആയിരുന്നു ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങള്‍ . നിമിഷന്നേരം കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. രണ്ടാം വരവിലും ഇവരെല്ലാം ഉണ്ട്.