National

കടിച്ച പാമ്പിനെ കഷ്ണങ്ങളാക്കി നുറുക്കി തിന്ന് മനുഷ്യന്റെ പ്രതികാരം!

പാമ്പ് കടിയേറ്റാല്‍ സാധാരണ എന്താണ് ചെയ്യുക. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടും, ജീവന്‍ തിരിച്ചു കിട്ടുക എന്നതാണല്ലോ പ്രധാനം. എന്നാല്‍ ഇവിടെ ഒരാള്‍ കടിച്ച പാമ്പിനെ കൊന്ന് തിന്നു. സംഭവം അങ്ങ് ഉത്തര്‍പ്രദേശിലാണ്. നാല്‍പ്പത്തിയൊന്‍പതുകാരനായ മധബാദല്‍ സിംഗാണ് പാമ്പിനോട് വ്യത്യസ്തമായ രീതിയില്‍ പകരം വീട്ടിയത്.

- Advertisement -

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ കമാസിന്‍ ഏരിയാ പൊലീസ് സ്റ്റേഷന് സമീപമുള്ള സയോഹത് ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരം തന്റെ വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുകയായിരുന്നു മധബാദല്‍ സിംഗ്. അപ്പോഴാണ് വഴിയില്‍ വച്ച് ഒരു വിഷപ്പാമ്പ് അയാളുടെ കൈയില്‍ കടിക്കുന്നത്. എന്നാല്‍ അയാള്‍ ഒച്ചവച്ച് ആളെ കൂട്ടുകയോ, കരഞ്ഞ് ബഹളം വയ്ക്കുകയോ ചെയ്തില്ല. പകരം ആ പാമ്പിനെ ചുറ്റിപ്പിടിച്ച് പല കഷണങ്ങളായി വെട്ടി നുറുക്കി അകത്താക്കുകയായിരുന്നു.

പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ തിരികെ വീട്ടിലെത്തി. എന്നാല്‍, വസ്ത്രത്തില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. അവര്‍ അന്വേഷിച്ചപ്പോള്‍, അയാള്‍ സംഭവം മുഴുവന്‍ വീട്ടുകാരോട് വിവരിച്ചു. തുടര്‍ന്ന് അവര്‍ അയാളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയി. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഒരു രാത്രി ആശുപത്രിയില്‍ കിടന്ന അയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Rathi VK

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

7 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

8 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

8 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

8 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

8 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

9 hours ago