Categories: Celebrity news

സെക്സ് കോമഡികളിൽ നായകൻ ആവാൻ ഓഫർ ഉണ്ടായിരുന്നു.അത്തരം സിനിമകളുടെ ഭാ​ഗം ആകുന്നതിനോട് ഉണ്ണി മുകുന്ദൻ പ്രതികരിക്കുന്നു

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദൻ.സോഷ്യൽ മീഡിയയിലും താരം സജീവം ആണ്.ജയ് ​ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഇപ്പോൾ എന്ത് കൊണ്ടാണ് താൻ ബോളിവുഡ് അവസരം നിരസ്സിച്ചത് എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. സെക്സ് കോമഡികളിൽ നായകൻ ആവാൻ തനിക്ക് ബോളിവുഡിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ താൻ അത്തരം സിനിമകളുടെ ഭാ​ഗം ആകാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ആർമി പ്രമേയം ആകുന്ന ഒരു സിനിമയിൽ താൻ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിശദമായ അപ്ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും ഉണ്ണി വ്യക്തമാക്കി.

- Advertisement -

അതെ സമയം ജയ് ​ഗണേഷ് സംവിധാനം ചെയ്യുന്നത് ര‍ഞ്ജിത്ത് ശറങ്കറാണ്. മഹിമ നമ്പ്യാറാണ് നായിക. അടുത്ത മാസം 11 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഛായ​ഗ്രാഹണം ചന്ദ്രു ശെൽവരാണ് ആണ്. ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷിന്റെ സം​ഗീതം ശങ്കർ ശർമ ആണ് നിർവഹിക്കുന്നത്. ബി കെ ഹരി നാരായണനും മഞ്ജിത്തും വാണി മോഹനുമാണ് ​ഗാനം എഴുതിയത്.അത് പോലെ ​ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലും ഉണ്ണി നായകനാകുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വിജയമാകുെമന്ന പ്രതീക്ഷയിലാണ് ആരാധകർ. ​ഗന്ധർവ്വ ജൂനിയർ ഫാന്റസി കോമഡിയിൽ പെടുന്ന ചിത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിൽ ഉണ്ണി ​ഗന്ധർവൻ ആയാണ് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു അരവിന്ദും തിരക്കഥ പ്രവീൺ പ്രഭറാം സുജിൻ എന്നിവർ ചേർന്നാണ്. രണ്ട് ചിത്രങ്ങളും വലിയ വിജയം ആകുമെന്നാണ് ഉണ്ണിയുടെ ആരാധകർ പറയുന്നത്.

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

7 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

7 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

8 hours ago