ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആണ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഗംഭീരമായ ആഘോഷത്തോടെ കൂടിയായിരുന്നു ആരാധകര്‍ സിനിമയെ വരവേറ്റിത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഘോഷം തന്നെയാണ് ലാലേട്ടന് ഫാന്‍സ് കഴിഞ്ഞ ദിവസം നടത്തിയത്. നടന് മോഹന്‍ലാലും സിനിമ കാണാന്‍ തിയേറ്ററില്‍ തന്നെ എത്തുകയുണ്ടായി. എന്നാല്‍ പ്രേക്ഷകരില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല സിനിമയ്ക്ക് ലഭിക്കുന്നത്. പലര്‍ക്കും ഈ ചിത്രം അത്ര ദഹിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ നാടന്‍ ഉണ്ണിമുകുന്ദന് മരക്കാറിനെ കുറിച്ച് പറഞ്ഞ് പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. ചിത്രം റിലീസ് ആയി രാത്രിയില്‍ തന്നെ നടന് കണ്ടിരുന്നു.
‘ഇന്നലെ രാത്രി മരക്കാര്‍ തിയറ്ററില്‍ കണ്ടു! ഇഷ്ടപ്പെട്ടു. ഒരു വിഷ്വല്‍ എക്സ്ട്രാവാഗന്സ ആയിരുന്നു അത്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, സിനിമ വലിയ സ്ക്രീനുകളില്‍ എത്തിച്ചതിന് നന്ദി, ഇത്രയും വലിയൊരു സിനിമ തിയറ്ററുകളില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. ലാലേട്ടന് ജ്വലിച്ചു, ഈ വിസ്മയകരമായ ചിത്രത്തിന് പ്രിയന് സാറിനും ആന്റണി ചേട്ടനും നന്ദി’ ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ പോസ്റ്റിനു താഴെ വിമര്‍ശനങ്ങളാണ് കൂടുതലും വരുന്നത് . തള്ളുന്നതിന് ഒരു പരിധിയില്ലേ ഞങ്ങളും അതേ സിനിമ തന്നെയാണ് കണ്ടത് എന്നൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദര്ശന് പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിര്‍മാതാക്കള്‍. തിരുനാവുക്കരശ് ആണ് ക്യാമറ.