മലയാളികളുടെ പ്രിയങ്കരനാണ് നടന് ഉണ്ണി മുകുന്ദന്. ആഗ്രഹിച്ചത് പോലെ സിനിമയിലെത്തി ഇപ്പോള്‍ ഉയര്‍ച്ചകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. സിനിമയെ തന്റെ ജീവന്റെ പാതിയായി തന്നെയാണ് ഉണ്ണി കണ്ടിരുന്നത്. താരത്തിന്റെ നിരവധി ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.
ഇപ്പോഴിതാ കോളേജില്‍ പാട്ടുപാടുന്ന ഉണ്ണിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്.
മാളികപ്പുറം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ഉണ്ണി മുകുന്ദന് പാട്ടുപാടി വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്തത്. മുട്ടം എസ് സി എം എസ് കോളേജില്‍ വച്ചായിരുന്നു പരിപാടി. കുട്ടികളുടെ നിര്‍ബന്ധ പ്രകാരം ‘പൂങ്കാറ്റെ പോയി ചൊല്ലാമോ..’എന്ന ?ഗാനമാണ് ഉണ്ണി ആലപിക്കുന്നത്. നടന് പാടിയപ്പോള്‍ ഒപ്പം വിദ്യാര്‍ത്ഥികളും ജോയിന്‍ ചെയ്യുന്നുണ്ട്. മുന്‍പ് പലപ്പോഴും ഈ ?ഗാനം ഉണ്ണി മുകുന്ദന് വിവിധ പരിപാടികളില്‍ പാടി കയ്യടി നേടിയിട്ടുള്ളതാണ്.
View this post on Instagram
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.