ഷെഫീക്കിന്റെ സന്തോഷത്തി’ലെ പ്രതിഫല തര്‍ക്ക വിവാദം കത്തി നില്ക്കുന്നതിനിടയില് നടന് ബാലയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്. സിനിമയുടെ പ്രൊമോഷന് വേദിയില്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംസാരിക്കുന്ന ബാലയുടെ വീഡിയോ ആണ് ഉണ്ണി മുകുന്ദന് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഈ വീഡിയോ ഉണ്ണി മുകുന്ദന് പങ്കുവച്ചത്. സിനിമയുടെ റിലീസിന് മുന്നേ ബാല പറഞ്ഞതും റിലീസിന് ശേഷം ബാല പറഞ്ഞതിന്റെയും വൈരുദ്ധ്യമാണ് ഉണ്ണി മുകുന്ദന് വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നത്.
താന്‍ നിര്‍മ്മിച്ച സിനിമയില്‍ ഒരു വാക്ക് പോലും എതിര് പറയാതെ ഉണ്ണി വന്ന് അഭിനയിച്ചെന്നും അതിനാല്‍ ഉണ്ണിയുടെ സിനിമയില്‍ അതേ തരത്തിലുള്ള സഹകരണം തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോയില്‍ ബാല പറയുന്നത്-‘ഞാന്‍ ഒരേയൊരു കാര്യമാണ് ഉണ്ണിയോട് പറഞ്ഞത്. ‘ഉണ്ണീ, ഞാന്‍ ഒരു പടം നിര്‍മ്മിച്ചപ്പോള്‍ നീ ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല, വന്ന് അഭിനയിച്ചു.
എന്താണ് കഥാപാത്രം എന്ന് പോലും ചോദിച്ചില്ല. നീ നിര്‍മ്മിക്കുന്ന സിനിമയില്‍ ഞാന്‍ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോള്‍ ഇത് ഞാന്‍ നിനക്കുവേണ്ടി ചെയ്യും എന്നാണ് പറഞ്ഞത്.
അത് ഉണ്ണിയെ ഒരു നായകനായോ അഭിനേതാവായി പോലും കണ്ടിട്ടല്ല. ഒരു നല്ല മനുഷ്യനായി കണ്ടിട്ടാണ്. ഒരു നല്ല മനസ്സുണ്ട് ഉണ്ണിക്ക്, അത് എപ്പോഴും ഉണ്ടാകണം. ഉണ്ണി മുകുന്ദന് അഭിനയിച്ചിരുന്ന ഒരു സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു.
അപ്പോള്‍ ഉണ്ണി എന്റെ കൈയ്യില്‍ പിടിച്ചിട്ട് പറഞ്ഞു, ‘സഹോദരാ, എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്. നിങ്ങളേപ്പോലുള്ള ആളുകള്‍ തിരികെ വരണം. സിനിമയ്ക്ക് അതാണ് വേണ്ടത്’ എന്ന്’.-എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.
ബാലയുടെ വാക്കുകളിലെ വൈരുദ്ധ്യം കാണിക്കാനാണ് ഉണ്ണി മുകുന്ദന് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബാലയ്ക്ക് എല്ലാ ആശംസകളും എന്ന അടിക്കുറുപ്പോടെയാണ് ഉണ്ണിമുകുന്ദന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചത്.
അതേസമയം കഴിഞ്ഞ ദിവസമാണ് പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന് പറ്റിച്ചുവെന്ന് ആരോപിച്ച് ബാല രംഗത്തെത്തിയത്. സിനിമയിലെ
ടെക്നീഷ്യന്മാര്ക്ക് ശമ്പളം കൊടുക്കാതെ പറ്റിച്ചു.
തനിക്കും പ്രതിഫലം നല്‍കിയില്ല എന്നും ബാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബാലയ്ക്കെതിരെ ഉണ്ണി മുകുന്ദന് രംഗത്തെത്തി. സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപ നല്‍കിയതിന്റെ തെളിവും ഉണ്ണി പുറത്ത് വിട്ടിരുന്നു.
സൗഹൃദമാണ് എല്ലാം, അതിനാല്‍ പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് അഭിനയം തുടങ്ങിയത്. എന്നിട്ടും ഡബ്ബിങ് സമയത്ത് ബാലയ്ക്ക് പണം നല്‍കിയെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.ട്രോളുകള്‍ ഹിറ്റായെന്നു കരുതി കൂടുതല്‍ പ്രതിഫലം നല്കാന് പറ്റില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു.