എറണാകുളം പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞു താഴ്ന്നു. കീഴില്ലത്താണ് സംഭവം. അപകടത്തില്‍ പതിമൂന്നു വയസുകാരന് മരിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ഹരിനാരായണനാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ മുത്തച്ഛന് നാരായണന് നമ്പൂതിരി, ഹരിനാരായണന് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെയും രക്ഷിച്ചു. ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്റെ ജീവന് രക്ഷിക്കാനായില്ല.
വീടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിലാണ് ഫയര്‍ഫോഴ്സും പൊലീസും. ഹരിനാരായണന്റെ മൃതദേഹം ആശുപത്രിയിലാണ്.