സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന ചിത്രമാണ് ലോകേഷ്-വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം.
മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസം ആയിരുന്നു പേരിട്ടത്. ലിയോ എന്നായിരുന്നു ചിത്രത്തിന്റെ പേര്.
സിനിമയിൽ തൃഷ ആയിരുന്നു നായികയായി എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ഈ കോമ്പോ എത്തുന്ന സന്തോഷത്തിൽ ആയിരുന്നു സിനിമ പ്രേമികൾ.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കാശ്മീരിൽ നടക്കുകയാണ്. ഇതിനിടയിൽ ചിത്രത്തിൽ നിന്നും തൃഷയെ പുറത്താക്കി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വിജയ്യുടെ നായികയായി തൃഷ തുടരില്ല എന്നും പകരം മറ്റൊരു നടിയാകും എത്തുക എന്നുമൊക്കെയാണ് അഭ്യൂഹങ്ങൾ ഉയന്നിരുന്നത്.
കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തി എന്ന രീതിയിൽ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ഈ വാർത്ത വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വാർത്തകൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ.
തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ് അമ്മ ഉമാ കൃഷ്ണൻ തമിഴ് ടെലിവിഷൻ ചാനലിനോട് പറഞ്ഞത്. കേട്ടത് ശരിയല്ല എന്നും സിനിമയുടെ ചിത്രീകരണം തുടരുകയാണ് എന്നും നടിയുടെ അമ്മ വ്യക്തമാക്കി.
14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും ത്രിഷയും ഒരുമിക്കുന്നുവെന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്അര്ജുന്, മന്‍സൂര്‍ അലി ഖാന്, ഗൗതം വാസുദേവ് മേനോന്, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
അതേസമയം റിലീസിന് മുന്നേ തന്നെ സിനിമ കോടികള്‍ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ വിറ്റതിലൂടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നേടിയത് 246 കോടി രൂപയാണ്.