മലയാളികളുടെ പ്രിയ യുവ നടന്മാരില് ഒരാളാണ് ടോവിനോ തോമസ്. താരം ഇപ്പോള്‍ തന്റെ വെക്കേഷനിലാണ്. സിംബാവെയില്‍ അവധി ആഘോഷത്തിലാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം സിംഹത്തിന് ഒപ്പമുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിത താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ബഞ്ജി ജമ്പിംഗിന്റെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്റ്റോറിയ ഫാള്‍സിന് സമീപത്തുള്ള പാലത്തില്‍ നിന്നാണ് ടൊവിനോയുടെ ചാട്ടം. ടോവിനോയുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.
View this post on Instagram
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എന്നാല്‍ നടി ലെന താരത്തിന് ഉപദേശവുമായി എത്തുന്നുണ്ട്. അത്രയും ഉയരത്തില്‍ നിന്നും ചാടിയത് കൊണ്ട് സ്പൈനല്‍ അലൈമെന്റ് തീര്‍ച്ചയായും നോക്കണം എന്നാണ് നടിയുടെ ഉപദേശം.
അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയുടെയും സിംബാബെയുടെയും അതിര്‍ത്തിയിലുള്ള വെള്ളച്ചാട്ടമാണ് വിക്റ്റോറിയ. തല്ലുമാലയാണ് ടൊവിനോയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.
View this post on Instagram
2022 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം,
2028 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന 2018, നവാഗതായ സുജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ കോമഡി ചിത്രം അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.