ഫോറന്‍സിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഐഡന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രം 50 കോടിയില്‍ പരം മുതല്‍മുടക്കില്‍ ആണ് ഒരുങ്ങുന്നത്. നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. നൂറില്‍പരം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയില്‍ മുപ്പതോളം ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്.
തൃഷ, ടൊവിനോ തോമസ് എന്നിവരെക്കൂടാതെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ പോളിക്ക് ഒപ്പമുള്ള തൃഷയുടെ രണ്ടാം ചിത്രമാണിത്.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറന്‍സിക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്.