പറഞ്ഞറിയിക്കാന്‍ കഴിയില്ല മലയാളികള്‍ക്ക് നടന് ടൊവിനോയോടുള്ള ഇഷ്ടത്തെക്കുറിച്ച്. അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് താരം ആദ്യം അഭിനയിച്ചത്. 2012-ല്‍ സജീവന് അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല ഈ നടന്.
ഇതിനോടകം നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇതില്‍ ഒട്ടുമിക്കതും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. ഇന്നും അഭിനയരംഗത്ത് സജീവമാണ് ഈ താരം. കൈ നിറയെ സിനിമകളാണ് ഈ താരത്തിന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ടൊവിനോ. ഇപ്പോള്‍ നടന്റെ പുതിയ ഫോട്ടോകളാണ് വൈറല്‍ ആവുന്നത്.
ചുള്ളന് ലുക്കില്‍ ക്രൗണ്‍ പ്ലാസയില്‍ എത്തിയ ടൊവിനോ തോമസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അജിലാല്‍ ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മള്‍ട്ടി കളറിലുള്ള ടി ഷര്‍ട്ടും ജീന്‍സുമാണ് ചിത്രത്തില്‍ ടൊവിനോയുടെ വേഷം. നാല് വ്യത്യസ്ത തരം കളര്‍ ആണ് ഈ ടി ഷര്‍ട്ടില്‍ വരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം ബ്രോ ഡാഡിയില്‍ അതേ മോഡല്‍ ടി ഷര്‍ട്ടാണ് പ്യത്ഥിരാജും ധരിക്കുന്നത്. ഇതേ കുറിച്ച് നടി മീന ചിത്രത്തില്‍ പറഞ്ഞത് പെയിന്റില്‍ മുക്കിയ പോലുള്ള ടീ ഷര്‍ട്ട് എന്നായിരുന്നു. ടൊവിനോ തോമസിന്റെ ഈ ഫോട്ടോ കാണുമ്പോഴും മീന പറയുന്ന ഡയലോഗ് ആണ് ഓര്മ വന്നത്.