നടൻ ടോവിനോ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച ഗുരുതര,പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ആയിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് കടുത്ത വയറുവേദനയെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അധികമായ രക്ത,സ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിക്കുന്നത്. വലിയ രീതിയിലുള്ള കായികാധ്വാനം ആവശ്യമുള്ള സീനുകൾ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. ഇതിനിടെയാണ് പരിക്ക് സംഭവിക്കുന്നത്.
നില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സംഘടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റു എന്നാണ് അറിയാൻ സാധിക്കുന്നത്. ചവിട്ടിന്റെ ആഘാതത്തിൽ വയറിനകത്തെ ഒരു ഞരമ്പ് പൊട്ടിയതിനെ തുടർന്ന് ആണ് രക്ത,സ്രാവം ഉണ്ടായത് എന്ന് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.