kerala politics

ഞ‌ങ്ങൾ കുടുംബമായിട്ട് സിപിഎമ്മുകാരാണ്. എന്റെ ഭർത്താവ് അജയകുമാർ സിപിഎമ്മിൽ ഇപ്പോഴും പ്രവർത്തിക്കുന്നയാളാണ്.ആലത്തൂരിലെ ബിജെപി സ്ഥാനാർഥിയുടെ വാക്കുകൾ

ആലത്തൂർ സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഡോ. ടിഎൻ സരസുവാണ്. വിവാദങ്ങളുടെ പേരിൽ കേരളസമൂഹത്തിൽ ഏറെ ചർച്ചയിൽ വന്നിട്ടുള്ള പേരാണ് ടിഎൻ സരസുവിന്റേത്. 2016 ഏപ്രിൽ മാസത്തിൽ സരസു പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലായി വിരമിക്കുന്ന ദിവസം കോളേജിനു മുന്നിൽ ഒരു കുഴിമാടം പ്രതിക്ഷപ്പെട്ടു. കുഴിമാടത്തിന്മേല്‍ ഒരു റീത്തും വെച്ചിരുന്നു. വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്ഐയാണ് ഇത് ചെയ്തതെന്ന് സരസു ആരോപിച്ചു. സംഭവത്തിൽ 4 എസ്എഫ്ഐ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.15 വിദ്യാർത്ഥികൾക്കെതിരെ കേസുണ്ടായിരുന്നു. എല്ലാവരെയും കോടതി വെറുതെ വിട്ടു. പ്രിൻസിപ്പലിനോട് ആശയപരമായി വിയോജിപ്പുണ്ടെന്നും എന്നാൽ കുഴിമാടം തീർത്തത് എസ്എഫ്ഐ അല്ലെന്നുമാണ് എസ്എഫ്ഐ വാദിച്ചത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരാണ് കുഴിമാടം നിർമ്മിച്ചതെന്നത് പുറത്ത് കൊണ്ടുവരണമെന്നും എസ്എഫ്ഐ പിന്നീട് പ്രതികരിക്കുകയുണ്ടായി.

- Advertisement -

2016ലെ സംഭവത്തിൽ ടിഎൻ സരസു ഇപ്പോഴും പ്രതികരണം നടത്തുന്നത് കാണാം ഫേസ്ബുക്കിൽ ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് അവർ ഇട്ട പോസ്റ്റിലെ ചില വരികൾ ഇങ്ങനെ: “2016 ൽ ഞാൻ പറഞ്ഞിരുന്നു എച് എ പൈ യെ എല്ലാത്തരത്തിലും സഹായിക്കുന്നത് ഒരു പ്രേത്യേകതരം അധ്യാപക സംഘടന ആണെന്ന്. ഇതൊരു പരസ്പര സഹകരണ സംഘമാണ്.”ബിജെപിയോട് സരസുവിന് ചായ്‌വുണ്ടെന്ന് 2016ൽ തന്നെ എസ്എഫ്ഐ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. അന്ന് അവരതിനെ എതിർക്കുകയാണ് ചെയ്തത്. തന്നെ കാണാൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി വന്നിരുന്നു എന്നതല്ലാതെ താൻ ബിജെപിയുമായി ബന്ധമുള്ള ആളല്ലെന്ന് അവർ 2018ൽ 24 ന്യൂസിന്റെ ജനകീയ കോടതി പരിപാടിയിൽ പറയുകയുണ്ടായി. എംഎ ബേബി തന്നെ ബിജെപിക്കാരിയെന്ന് വിശേഷിപ്പിച്ചതിനെ ടിഎൻ സരസു വിമർശിക്കുകയുണ്ടായി. “ഞ‌ങ്ങൾ കുടുംബമായിട്ട് സിപിഎമ്മുകാരാണ്. എന്റെ ഭർത്താവ് അജയകുമാർ സിപിഎമ്മിൽ ഇപ്പോഴും പ്രവർത്തിക്കുന്നയാളാണ്,” അന്ന് സരസു പറഞ്ഞു. എന്നാൽ ഇവ്‍ ബിജെപി അനുഭാവിയാണെന്ന നിലപാടിൽ എസ്എഫ്ഐ ഉറച്ചു നിന്നു. വിക്ടോറിയ കോളേജിൽ ടിഎൻ സരസുവും എസ്എഫ്ഐയും നിരന്തരമായി പ്രശ്നങ്ങളിലായിരുന്നെന്ന് അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

5 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

22 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

48 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago