രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. നിവിൻ പോളി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഒട്ടനവധി ആരാധകരുള്ള ഒരു സംവിധായകനാണ് രാജീവ് രവി. തൻറെ വ്യത്യസ്തമായ സംവിധാനം ശൈലിയിലൂടെ ഒട്ടേറെ പ്രേക്ഷകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിൻറെ സിനിമകളിൽ ഒരു കോമൺ ഫാക്ടർ എന്നപോലെ കാണപ്പെടുന്നത് കൃത്യമായ റിയലസ്റ്റിക് ടച്ച് ആണ്. തുറമുഖം ചിത്രത്തിൻറെ ട്രെയിലർ കുറച്ചു മുൻപ് റിലീസ് ചെയ്തിരുന്നു.
വളരെ പെട്ടെന്ന് ആയിരുന്നു ഇത് ട്രെൻഡിങ് ആയത്. പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു ചിത്രം. കുറച്ചു പഴയകാലം ആണ് ചിത്രം പറയുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന തൊഴിൽ വിഭജന സമ്പ്രദായവും അതിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തിയ സമരവുമാണ് ചിത്രത്തിന് പശ്ചാത്തലം. കലുഷിതമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന നാടിൻ്റെയും, കുടുംബങ്ങളുടെയും കഥ ചിത്രം പറയുന്നുണ്ട്. ആസ്വാദനത്തിൻ്റെ എല്ലാ ചേരുവകളും പ്രേക്ഷകർ ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
നന്മക്കും തിന്മക്കും ഇടയിൽ പ്രത്യാശയോടെ ചെറുത്തുനിൽപ്പിന് വേണ്ടി പോരാടുന്ന രണ്ട് തലമുറകളുടെ കഥ ചിത്രം പറയുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, മണികണ്ഠൻ ആചാരി, സുദേവ് നായർ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, അർജുൻ അശോകൻ തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ഇവരെല്ലാം തന്നെ താങ്കളുടെ ആയ തനത് അഭിനയശൈലി ഉള്ള അഭിനേതാക്കൾ ആണെന്ന് കൃത്യമായും പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും. തെക്കേപ്പാട്ട് ഫിലിംസ് ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രത്തിൻറെ നിർമ്മാതാവ്. ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബി അജിത് കുമാറാണ്. കലാസംവിധാനം ആകട്ടെ ഗോകുൽദാസ് നിർവഹിച്ചിരിക്കുന്നു. എന്തായാലും പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ആവുകയാണ്. മറ്റൊരു നല്ല ചിത്രം പ്രതീക്ഷിച്ചിരിക്കുകയാണ് അവർ.