Film News

തകര്‍പ്പന്‍ ഡാന്‍സുമായി മഞ്ജു വാര്യരും അജിത്തും;സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി തുനിവിലെ ഗാനം-കാണാം

തമിഴ് നടന്‍ അജിത് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

- Advertisement -

ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരില്‍ ആവേശം ഉയര്‍ത്തി ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദര് , വൈശാഖ്, ജിബ്രാന്‍ എന്നിവരാണ് പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍.

ഗാനം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഗാനം പുറത്ത് എത്തി 24 മണിക്കൂര്‍ തികയും മുന്നേ 8മില്യണ്‍ കാഴ്ചക്കാരാണ് ഗാനത്തിന് ഉണ്ടായിരിക്കുന്നത്. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.

പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. അതേസമയം ‘തുനിവി’ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്യുക.

അതേസമയം തുനിവിന് ശേഷം അജിത്, വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ നായകനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Abin Sunny

Recent Posts

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

33 mins ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

59 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

5 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

5 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

5 hours ago