Film News

വില്യംസ് ആരോഗ്യത്തോടെ ഇരുന്നിരുന്ന സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും വീട്ടില്‍ വരുമായിരുന്നു; സുഖമില്ലാതെ ആയപ്പോള്‍ ഇവര്‍ തിരിഞ്ഞു നോക്കിയില്ല, സഹായിച്ചത് രജനികാന്ത് മാത്രം;സ്ഫടികം ക്യാമറാമാന്റെ ഭാര്യ പറയുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച ക്യാമറാമാന്മാരിലൊരാളായിരുന്നു വില്യംസ്. സംവിധായകന്‍, തിരക്കഥകൃത്ത്, നിര്‍മ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയ ആളാണ് വില്യംസ്.

- Advertisement -

നാല്പതോളം സിനിമകള്‍ക്ക് ക്യാമറ ചെയ്യുകയും പത്തോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ആറോളം സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട് വില്യംസ്.

നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും സുരേഷ് ഗോപി ചിത്രങ്ങള്‍ക്കും വില്യംസ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തില് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

2005 ഓടെ വില്യംസ് അര്‍ബുദ രോഗ ബാധിതനായി അന്തരിച്ചു. ഇപ്പോഴിത വില്യംസിന്റെ ജീവിതത്തെക്കുറിച്ച് ഭാര്യ ശാന്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

വില്യംസ് രോഗ ബാധിതനായി ആകെ തകര്‍ന്ന് പോയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്നാണ് ശാന്തിയുടെ ആരോപണം. വികടന്‍ എന്ന ചാനലിലെ ഒരു ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു ശാന്തി ഇക്കാര്യം പറഞ്ഞത്.

വില്യംസ് ആരോഗ്യത്തോടെ ഇരുന്നിരുന്ന സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും താന്‍ അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട് എന്നാണ് ശാന്തി പറയുന്നത്.

എന്നാല്‍ വില്യംസ് ഒന്ന് പതറിയപ്പോള്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും നടി പറയുന്നു. രജനികാന്ത് മാത്രമാണ് സഹായിച്ചത് എന്നും ശാന്തി പറയുന്നു.

രജനി സാറും വില്യേട്ടനും റൂംമേറ്റ്‌സ് ആയിരുന്നു. രജനി സാറിന്റെ കരിയറിന്റെ തുടക്കം മുതലുള്ള സൗഹൃദമാണ്. അന്ന് രജനി സാര്‍ ചെയ്ത സഹായം ഒരിക്കലും മറക്കില്ലെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

13 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

2 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

3 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

4 hours ago