തമിഴ് സിനിമയുടെ ദളപതിയാണ് വിജയ്. വിജയ് നായകനായി എത്തിയ പുതിയ ചിത്രം വാരിസ് തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. രശ്മിക മന്ദാന നായികയായി വംശി പൈഡിപ്പിള്ളി ഒരുക്കിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പ്രദര്‍ശനം തുടരുകയാണ്.
ഫാമിലി-മാസ്-എന്റര്ടെയ്ന്മെന്റ് വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ റിലീസിന് മുന്നേ ദളപതി വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ എത്തിയിരുന്നു.
വാരിസ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വിജയ്ക്ക് ഒപ്പം ഭാര്യ സംഗീത ഉണ്ടായിരുന്നില്ല. കൂടാതെ ആറ്റ്ലിയുടെ കുട്ടിയുടെ ബേബി ഷവര്‍ പ്രോഗ്രാമിലും വിജയ്ക്ക് ഒപ്പം ഭാര്യ സംഗീത ഉണ്ടായിരുന്നില്ല.
ഇതോടെ ഭാര്യ സംഗീതയും വിജയിയും അകന്നുവെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വിജയിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാലിപ്പോള്‍ ഈ ചര്‍ച്ച വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. നടി തൃഷ വിജയിയുടെ വീടിന് സമീപം പുതിയ വീട് വാങ്ങിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്.
ഇളയദളപതി വിജയുടെ വീടിന്റെ സമീപം മുപ്പത്തിയഞ്ച് കോടിയുടെ വീടാണ് തൃഷ വാങ്ങിയത്. ഇതോടെയാണ് വിജയിയും ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞുവെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്.
എന്നാല്‍ വിമര്‍ശകര്‍ ഉണ്ടാക്കി വിടുന്ന വ്യാജ വാര്‍ത്തകളാണ് ഇതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. വിജയിയും ഭാര്യയും തമ്മില്‍ ഒരു പ്രശ്നമില്ലെന്നും ആരാധകര്‍ പറയുന്നു.
അതേസമയം വിജയിയും തൃഷയും ഒന്നിക്കുന്ന പുതിയ ചിത്രം ദളപതി 67 ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.