കോട്ടയത്ത് വന്‍ തീപിടുത്തം. തലയോലപ്പറമ്പിലാണ് സംഭവം. മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.
ബിഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്, അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.