വയനാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. കാക്കവയലിലാണ് അപകടമുണ്ടായത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കല്പറ്റയില് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കാറാണ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
മരിച്ചവര്‍ തമിഴ്നാട് പാട്ടവയല്‍ സ്വദേശികളാണ്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ അനുസരിച്ച് പ്രജീഷ്, ഷീജ, ആരവ് എന്നിവരാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാറിലുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ എന്തിനാണ് വയനാട്ടിലെത്തിയതെന്ന് വ്യക്തമല്ല