ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്റെ നിർദേശം. സ്ഥാനാർത്ഥിയുടെ പര്യടനമുണ്ടെന്നും അതിനാല്‍ തൊഴിലുറപ്പ് പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.രാവിലെ ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.പഞ്ചായത്ത് മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് തൊഴിലുറപ്പ് മേറ്റിന്റെ ചുമതലയുള്ള ജ്യോതി പറഞ്ഞു.
മറ്റൊന്ന്, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം ആണെന്ന് പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്.
അതേസമയം, നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.