ഹൈബി ഈഡനെതിരായ സോളാര്‍ പീഡന കേസ് സിബിഐ അവസാനിപ്പിക്കുന്നു. തെളിവില്ലന്ന് കാണിച്ചാണ് സിബിഐ കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
സിബിഐ സംഘം രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തെളിവ് നല്കാന് പരാതിക്കാരിക്ക് സാധിച്ചില്ല. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്. കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡന് എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.