മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യുവകൃഷ്ണ ആണ് ഇവരുടെ ഭർത്താവ്. കഴിഞ്ഞവർഷമായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെയായിരുന്നു ഇവർ ഒരു കുഞ്ഞിനെ ജന്മം നൽകിയത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർ ഇരുകുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇവരുടെ യുട്യൂബ് ചാനൽ വരുമാനം എത്രയാണ് എന്ന് ഇവർ വെളിപ്പെടുത്തുകയാണ്. മിക്ക മലയാളികൾക്കും ഇത്രയും വലിയ ഒരു തുക ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്.
ആദ്യ വീഡിയോയിൽ നിന്നും ഇവർക്ക് 7000 രൂപയാണ് ലഭിച്ചത്. നൂറ് ഡോളർ ആകുമ്പോൾ മാത്രമാണ് നമുക്ക് അത് എടുക്കാൻ സാധിക്കുക. ആദ്യത്തെ വീഡിയോ ഇട്ടു കുറെ കഴിഞ്ഞിട്ടാണ് അടുത്ത വീഡിയോ ഇട്ടത്. പക്ഷേ ആദ്യത്തെ വീഡിയോയിൽ തന്നെ അവരുടെ വിശ്വാസം നേടിയെടുത്തു എന്നാണ് താരം പറയുന്നത്. അങ്ങനെയാണ് 7000 രൂപ ലഭിച്ചത്.
പിന്നീട് അത് കൂടി എന്നാണ് താരം പറയുന്നത്. ഇപ്പോൾ നല്ലൊരു വരുമാനം യൂട്യൂബിൽ നിന്നും ലഭിക്കുന്നുണ്ട്. വീഡിയോകൾ എല്ലാം തന്നെ ഇവർ സ്വന്തമായിട്ടാണ് എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും എല്ലാം. ഇതിന് സമയം ലഭിക്കാറില്ല എങ്കിലും കിട്ടുന്ന സമയത്ത് അത് ചെയ്യും എന്നാണ് താരങ്ങൾ പറയുന്നത്. യൂട്യൂബിൽ ഇതുവരെ ഇട്ട വീഡിയോയുടെ താഴെ മോശം കമന്റുകൾ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. കമന്റുകൾ എല്ലാം കൃത്യമായി നോക്കാറുണ്ട്. വീഡിയോയിൽ മാറ്റം വരുത്തണം എന്ന് തോന്നുന്ന കാര്യങ്ങൾ എല്ലാം മാറ്റം വരുത്താറുണ്ട് – ഇതാണ് താരം പറയുന്നത്.