മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാളത്തിലെ ഏറ്റവും മികച്ച നടൻ ആരാണ് എന്ന് ചോദിച്ചാൽ കേൾക്കുന്ന രണ്ടു ഉത്തരങ്ങളിൽ ഒന്ന് ഇദ്ദേഹത്തിന്റെ പേര് ആയിരിക്കും.
എപ്പോഴും തന്റെ പ്രിയപ്പെട്ടവർക്ക് അപ്രതീക്ഷിതമായി സമ്മാനങ്ങൾ നൽകുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. ആസിഫ് അലിക്കും രമേശ് പിഷാരടിക്കും എല്ലാം ഇദ്ദേഹം ധാരാളം സ്നേഹസമ്മാനങ്ങൾ നൽകിയിട്ടുണ്ട്. അത്തരത്തിൽ ഇദ്ദേഹം റോബർട്ട് കുര്യാക്കോസിന് നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആരാണ് റോബർട്ട് കുര്യാക്കോസ് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? അതിനുള്ള ഉത്തരം ഇതാണ്.
മമ്മൂട്ടി നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ ആണ് ഷെയർ ആൻഡ് കെയർ ഫൗണ്ടേഷൻ. ഇതിൻറെ എല്ലാവിധ കാര്യങ്ങളും നോക്കുന്നത് റോബർട്ട് കുര്യാക്കോസ് ആണ്. ഇദ്ദേഹത്തിൻറെ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
“മമ്മൂക്ക ധരിച്ച ഷർട്ടിൽ ഒരു ഫോട്ടോ. ചങ്കു പറിച്ചു തന്നിട്ടില്ല മമ്മൂക്ക, പക്ഷേ അനവധി പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ആ ഷർട്ട് മമ്മൂക്ക എനിക്കു സമ്മാനിച്ചു. എല്ലാദിവസവും എനിക്ക് അലക്കിയേച്ച് ഇസ്തിരിയിട്ടു വയ്ക്കുവാൻ ഒരു നല്ല ഓർമ്മ. ഒരു ദിവസം രാവിലെ ഈ ഷർട്ട് ഇട്ട് ആയിരുന്നു മമ്മൂക്ക വന്നത്. അന്നത്തെ ദിവസം അദ്ദേഹത്തിനോടൊപ്പം ഒരുപാട് ഫോട്ടോ എടുത്തു. എത്ര എടുത്തിട്ടും മതിയാവുന്നില്ല. ആ ഷർട്ട് എനിക്ക് ഇഷ്ടപ്പെട്ടു എന്ന് മമ്മൂക്ക തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞു അദ്ദേഹം വന്നപ്പോൾ അദ്ദേഹം മറ്റൊരു ഷർട്ട് ആയിരുന്നു ധരിച്ചത്. അന്ന് വൈകുന്നേരം അദ്ദേഹം ആ ഷർട്ട് ഒരു ബാഗിൽ പൊതിഞ്ഞ് എനിക്ക് തന്നു. ആ ഷർട്ട് ആണ് ഈ ഷർട്ട്” – ഇതാണ് സമൂഹമാധ്യമങ്ങളിൽ റോബർട്ട് പങ്കുവെച്ച കുറിപ്പ്.