മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷക്കീല. ഒരുകാലത്ത് തകർന്നുകൊണ്ടിരുന്ന മലയാളം സിനിമയെ ഒറ്റയ്ക്ക് പിടിച്ചുനിർത്തിയത് ഇവരായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഇവരുടെ സിനിമകൾക്ക് മാത്രമായിരുന്നു അന്ന് തിയേറ്ററിൽ ആളുകൾ കയറിയിരുന്നത്. ഇന്ന് ഒന്നോ രണ്ടോ സിനിമ ഹിറ്റായി അന്യഭാഷയിൽ അറിയപ്പെടുമ്പോഴേക്കും പാൻ ഇന്ത്യൻ താരങ്ങൾ എന്നു പറഞ്ഞു സ്വയം നടക്കുന്ന താരങ്ങൾ സത്യത്തിൽ വാളയാർ അതിർത്തി കടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഷക്കീല എന്ന താരം ഇന്ത്യയിൽ ഉടനീളം തരംഗം ഉണ്ടാക്കുന്നത്. ഇന്നും ഇന്ത്യയിൽ മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ താരം ഉണ്ടായിട്ടുണ്ട് എങ്കിൽ അത് ഷക്കീല മാത്രമാണ്.
പക്ഷേ വലിയ രീതിയിലുള്ള അവഗണനകൾ മാത്രമാണ് ഇവർക്ക് കുടുംബത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. അടുത്തിടെ ഇവർ ഒരു അഭിമുഖം നൽകിയിരുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിൽ ഇവർ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി കാര്യങ്ങൾ ആണ് ഇവർ ഇതിൽ തുറന്നു പറയുന്നത്. തൻറെ കുടുംബത്തെക്കുറിച്ചും താരം ഇതിൽ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
ബിഗ്രേഡ് സിനിമകളിലാണ് താരം അഭിനയിച്ചത് എന്നതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് താരം പലപ്പോഴും കേട്ടിട്ടുള്ളത്. ഇപ്പോഴും താരം കേൾക്കുന്ന വിമർശനങ്ങൾക്ക് കുറവൊന്നുമില്ല എന്നതാണ് സത്യം.അതേസമയം തനിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുള്ളത് സ്വന്തം കുടുംബത്തിൽ നിന്നു തന്നെയാണ് എന്നാണ് താരം പറയുന്നത്. വളരെ വേദനാജനകമായ വാക്കുകൾ ആണ് ഇപ്പോൾ താരം പറയുന്നത്.
“ഞാൻ സിനിമയിൽ അഭിനയിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് ആണ് അവർ പഠിച്ചത്. അവരെല്ലാവരും വിവാഹം ചെയ്തതും അതേ പൈസ കൊണ്ട് തന്നെ. അവരെല്ലാവരും ഇന്ന് സുഖമായി ജീവിക്കുന്നുണ്ട് എങ്കിൽ അതിനും കാരണം ഞാൻ ഉണ്ടാക്കിയ പൈസ തന്നെയാണ്. പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ മോശം കമന്റുകൾ ലഭിച്ചിട്ടുള്ളത് അവരിൽ നിന്നു തന്നെയാണ്” – ഷക്കീല പറയുന്നു. അതേസമയം ഇവർക്ക് ഇപ്പോൾ വലിയ രീതിയിലുള്ള മര്യാദ ആണ് സമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇത് വളരെ നല്ല ഒരു മാറ്റമാണ് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…