മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന് ഇവർ സിനിമ വിട്ടു പൂർണമായി മാറിനിൽക്കുകയാണ്. അടുത്തിടെ ഇവർ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മ എന്ന വാക്ക് ആണ് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്നാണ് ഇവർ പറഞ്ഞത്. ഇവർക്ക് 13 വയസ്സുള്ളപ്പോൾ ആയിരുന്നു ഇവർക്ക് അമ്മയെ നഷ്ടമായത്.
പിന്നീട് ഭർത്താവിന്റെ അമ്മയാണ് കരുതലായി മാറിയത് എന്നാണ് ആനി പറയുന്നത്. അമ്മയുടെ കൂടെ അധികം നല്ല നിമിഷങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നും അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്നുമാണ് പറയുന്നത്. അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഇല്ല എന്നും എല്ലാ കുട്ടികൾക്കും അമ്മ കൂടെ തന്നെ ഉണ്ടാവണം എന്നാണ് ആഗ്രഹം എന്നുമാണ് ആനി പറയുന്നത്. നമ്മുടെ അവസാനത്തെ ശ്വാസം വരെ അമ്മ കൂടെ ഉണ്ടാവണം എന്നാണ് ആളുകൾ ആഗ്രഹിക്കുന്നത് എന്നും അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് തന്നെയാണ് ഞാനും എൻറെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത് എന്നുമാണ് ആനി പറയുന്നത്.
സ്വന്തം അമ്മ ഇല്ലാതിരുന്നിട്ട് പോലും അതിൻറെ ദുഃഖം അധികം അറിയാതിരുന്നത് ഏട്ടന്റെ അമ്മയെ കിട്ടിയത് കൊണ്ടാണ് എന്നുമാണ് ആനി പറയുന്നത്. എനിക്ക് എൻറെ അമ്മ ഇങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു ഏട്ടന്റെ അമ്മയും, എൻറെ മക്കളെ പ്രസവശേഷം നോക്കിയത് എൻറെ ഏട്ടൻറെ അമ്മയാണ്. പക്ഷേ അവരും ഞങ്ങളെ വിട്ടുപോയി. അമ്മ എന്ന വാക്ക് ആരു പറഞ്ഞു കേട്ടാലും എൻറെ ഹൃദയം ഇടിക്കും, അമ്മയില്ല എന്ന് വേദന കുഞ്ഞുങ്ങൾക്ക് ആർക്കും തന്നെ ഉണ്ടാവാൻ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത് – ആനി കൂട്ടിച്ചേർക്കുന്നു.
അതേസമയം ഷാജി കൈലാസിനെ ആണ് ഇവർ വിവാഹം ചെയ്തത്. സിനിമ മേഖലയിൽ സജീവമല്ല എങ്കിലും ടെലിവിഷൻ മേഖലയിൽ ഇവർ ചെറിയ രീതിയിൽ സജീവമാണ്. നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. കുക്കിംഗ് പരിപാടികൾ ആണ് ഇവർ അവതരിപ്പിക്കുന്നതിൽ അധികവും. ഇതുകൂടാതെ മികച്ച അഭിമുഖങ്ങളും ഇവർ ചെയ്യാറുണ്ട്.