മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയൻതാര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരിക ആയിരുന്നു താരം. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ പെട്ടെന്ന് തന്നെയായിരുന്നു നടിയുടെ വളർച്ച. അധികം വൈകാതെ തന്നെ നയൻതാര മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി. നിരവധി മലയാളം സൂപ്പർതാരങ്ങൾക്കൊപ്പം താരം നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് താരം തമിഴിലും അഭിനയിച്ചു.
ആദ്യകാലങ്ങളിൽ ഗ്ലാമറിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. എന്നാൽ അടുത്തിടെയായി താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പ് ചെയ്യുന്നത്. ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. നാനും റൗഡി താൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് നയൻതാര ആയിരുന്നു. ഇവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇത്. ഈ സിനിമയുടെ സംവിധായകൻ വിഗ്നേഷ് ശിവൻ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ഇവർ പ്രണയത്തിലാണ്. ഇവരുടെ വിവാഹ വാർത്തകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ജൂൺ ഒമ്പതാം തീയതി ആയിരിക്കും ഇവരുടെ വിവാഹം. തിരുപ്പതിയിൽ വെച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. അതേസമയം തിരുപ്പതിയിലെ വിവാഹം കഴിഞ്ഞ സുഹൃത്തുക്കൾക്ക് വേണ്ടി വലിയ ഒരു പാർട്ടി തന്നെ ഇവർ അറേഞ്ച് ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിനിമാമേഖലയിലെ ഗംഭീര താരങ്ങളെല്ലാം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
വിജയ് സേതുപതി, സാമന്ത എന്നിവർ തീർച്ചയായും പങ്കെടുക്കും. എന്നാൽ മലയാളി താരങ്ങൾക്ക് ഒന്നും തന്നെ ക്ഷണം ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. എങ്കിലും ഔദ്യോഗിക സ്ഥിതീകരണം വരാതെ ഇങ്ങനെ പറയുന്നത് അത്ര ശരിയായിരിക്കില്ല. അതേസമയം പാതി മലയാളി ആയിട്ടുള്ള ഒരു കാര്യം ഇവരുടെ വിവാഹ പാർട്ടിയിൽ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ആരാണ് ആ താരം എന്ന് മനസ്സിലായോ? അത് മറ്റാരുമല്ല സാക്ഷാൽ സാമന്ത തന്നെയാണ്. സാമന്തയുടെ അമ്മ മലയാളിയാണ് എന്നതുകൊണ്ടുതന്നെ സാമന്ത ഒരു പാതി മലയാളിയാണ് എന്ന സത്യം പലർക്കുമറിയില്ല.