മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. കഴിഞ്ഞ 50 വർഷക്കാലമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവമാണ്. കഴിഞ്ഞ 35 വർഷക്കാലമായി മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി, മോഹൻലാൽ എന്നല്ലാതെ ഒരു ഉത്തരം മലയാളികൾക്ക് ഉണ്ടായിട്ടില്ല. ഒരു പക്ഷേ ഇത്രയും കൂടുതൽ കാലം ആയി സൂപ്പർതാര പദവി അലങ്കരിക്കുന്ന മറ്റു സൂപ്പർതാരങ്ങൾ ഈ ലോകത്തുതന്നെ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം.
ഇപ്പോൾ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കെ സുരേന്ദ്രൻ്റെ മകൻറെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ഹരികൃഷ്ണൻ എന്നാണ് ഇദ്ദേഹത്തിൻറെ മകൻറെ പേര്. നിരവധി പ്രമുഖ ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. മമ്മൂട്ടിയും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
വിവാഹവേദിയിൽ വധുവിനും വരനും ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിർമാതാവ് ആൻ്റോ ജോസഫ് ആണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ചിത്രത്തിൽ വ്യവസായി എം എ യൂസഫലിയും ഉണ്ട്. ഒട്ടേറെ സുഹൃത്തുക്കളെ കാണുവാനും സൗഹൃദം പങ്കിടുവാൻ സാധിച്ചു എന്നാണ് ഈ ചിത്രം പങ്കുവെച്ച ശേഷം ആൻറ്റോ ജോസഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
അതേസമയം നിരവധി ആളുകളാണ് മമ്മൂട്ടിയെ ഇപ്പോൾ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എപ്പോഴും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ മകൻറെ വിവാഹത്തിൽ പങ്കെടുത്തതിലൂടെ മമ്മൂട്ടിയുടെ മതേതര മനസ്സ് കളങ്കപ്പെട്ടു എന്നാണ് മലയാളികൾ പറയുന്നത്. മമ്മൂട്ടി ബിജെപി ആയോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. അതേസമയം മമ്മൂട്ടി ഈ വിവാഹത്തിൽ പങ്കെടുത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല എന്നും മമ്മൂട്ടിയും കെ സുരേന്ദ്രനും തമ്മിൽ വ്യക്തിപരമായ അടുപ്പം ഉള്ളതുകൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിൻറെ മകൻറെ വിവാഹത്തിൽ പങ്കെടുത്തത് എന്നും ആണ് അറിയാൻ സാധിക്കുന്നത്.