മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. സൂപ്പർ താരം സുകുമാരൻറെ മകൻ എന്ന ലേബലിലാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറിയത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് പൃഥ്വിരാജ്. മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഒരു നടനെന്നതിനുപുറമേ ഒരു സംവിധായകനും നിർമ്മാതാവും കൂടിയാണ് പൃഥ്വിരാജ്. അടുത്തിടെ റിലീസ് ചെയ്ത നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചത് പൃഥ്വിരാജ് ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന അടുത്ത സിനിമയാണ് കടുവ. ഷാജി കൈലാസ് എന്ന സംവിധായകൻ്റെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയായിരിക്കും ഈ സിനിമ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം സംയുക്ത മേനോൻ ആണ് ഈ സിനിമയിലെ നായികയായി എത്തുന്നത്. ഈ ആഴ്ച സിനിമ റിലീസ് ചെയ്യാൻ ഇരുന്നത് ആയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം അടുത്ത വാരത്തിലേക്ക് റിലീസ് മാറ്റുകയായിരുന്നു.
അതേസമയം സിനിമയ്ക്ക് പുറമെ മറ്റൊരു മേഖലയിലേക്ക് കൂടി ചുവടെ വെക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെക്കുവാൻ ആണ് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വെബ് സീരീസ് ഉടൻ തന്നെ പ്രതീക്ഷിക്കാം എന്നാണ് താരം പറയുന്നത്. ഇതിനുവേണ്ടി നിരവധി ഓടിടി പ്ലാറ്റ്ഫോമുകൾ തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇതിൽ ഏതെങ്കിലും ഒരെണ്ണം മിക്കവാറും യാഥാർത്ഥ്യമാക്കുമെന്നും പൃഥ്വിരാജ് പറയുന്നു. അതേസമയം താൻ അഭിനയിക്കുന്ന മറ്റൊരു വെബ് സീരീസിൻ്റെ പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്നും അത് നടന്നുവരികയാണ് എന്നും പ്രത്വിരാജ് പറയുന്നു. കടുവാ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികൾക്കിടെയാണ് പൃഥ്വിരാജ് ഇതെല്ലാം പറഞ്ഞത്.
മികച്ച കഥകൾ ലഭിച്ചാൽ ഹിന്ദി അടക്കമുള്ള ഭാഷകളിൽ അഭിനയിക്കാൻ താല്പര്യമുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. അതേസമയം ജൂലൈ ഏഴാം തീയതി ആയിരിക്കും കടുവ റിലീസ് ചെയ്യുന്നത്. കേരളത്തിലെ മുന്നൂറിലധികം തിയറ്ററുകളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമയുടെ മറ്റൊരു നിർമാതാവ്. വിവേക് ഒബ്രോയ് ആണ് സിനിമയിലെ വില്ലനായി എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.