വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിമാരിൽ ഒരാൾ ആണ് സാനിയ ബാബു. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാൾ ആണ് ഇവർ. സിനിമയ്ക്ക് പുറമേ ടെലിവിഷൻ മേഖലയിലും ഇവർ വളരെ സജീവമാണ്. നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ വഴി സമൂഹമാധ്യമങ്ങളിലും ഇവർ വലിയ തരംഗമാണ് തീർത്തിട്ടുള്ളത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഇവരുടെ 19ആം പിറന്നാൾ. 2005 ഏപ്രിൽ ഒന്നാം തീയതിയാണ് ഇവർ ജനിച്ചത്. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് സാനിയ ബാബു. സ്റ്റാർ, പാപ്പൻ എന്നീ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ജോ ആൻഡ് ജോ എന്ന സിനിമയിലും ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പിറന്നാൾ ദിവസങ്ങളിൽ നമുക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് മറ്റുള്ളവർ ഇൻസ്റ്റഗ്രാം സ്റ്റോറി ഇടുന്നത് പുതിയ സംഭവം ഒന്നുമല്ല. അത്തരത്തിലുള്ള സ്റ്റോറികൾ പിറന്നാളുള്ള വ്യക്തി അവരുടെ പ്രൊഫൈലിൽ ഷെയർ ചെയ്യുകയും പതിവാണ്. അത്തരത്തിൽ ഒരു വ്യക്തി ആണ് ഇപ്പോൾ സാനിയയുടെ ചിത്രം അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തുകൊണ്ട് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്. ഇത് നടി അവരുടെ സ്വന്തം പ്രൊഫൈലിലേക്ക് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ കാര്യം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? അശ്ലീലം നിറഞ്ഞ ആശംസകൾ ആണ് ഇയാൾ നടത്തിയത്. എന്നാൽ അത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാതെ പോയ നടി അത് ഷെയർ ചെയ്യുകയും ചെയ്തു. എന്തായാലും താരത്തിന് പറ്റിയ ഈ അമളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വളരെ നിഷ്കളങ്കമായ മനസ്സാണ് നടിക്ക് ഉള്ളത് എന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയത് എന്നും ആണ് ഇപ്പോൾ ഇവരുടെ ആരാധകർ പറയുന്നത്.