മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൃദുല വിജയ്. അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവ കൃഷ്ണ ആയിരുന്നു വരൻ. തുമ്പ പൂവ് എന്ന പരമ്പരയിൽ ആയിരുന്നു താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വീണ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ അടുത്തിടെയാണ് ഇനി ഈ പരമ്പരയിൽ തുടരുന്നില്ല എന്ന തീരുമാനം താരം എടുത്തത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു താരം ഈ വിവരം അറിയിച്ചത്.
ഗർഭിണി ആയതിനെ തുടർന്ന് ആയിരുന്നു താരം ഈ തീരുമാനമെടുത്തത്. ഒരു സൂപ്പർ ഹീറോയെ കാത്തിരിക്കുകയാണ് തങ്ങളെന്നും റസ്റ്റ് എടുക്കാൻ ആണ് ഡോക്ടർ നിർദ്ദേശിച്ചത് എന്നും അതുകൊണ്ട് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്നുമായിരുന്നു മൃദുല പറഞ്ഞത്. മൃദുല പങ്കുവെച്ച വിശേഷ വാർത്ത യുവ കൃഷ്ണ അടക്കം തൻറെ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അതേസമയം അമ്മ വാരി കൊടുക്കുന്ന ചോറ് പോലും കഴിക്കാൻ പറ്റാതെ വിഷമിക്കുന്ന മൃദുലയുടെ വീഡിയോയും യുവ കൃഷ്ണ പങ്കുവെച്ചിരുന്നു.
ഇവരുടെ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മൃദ്വ എന്നാണ് ചാനലിൻ്റെ പേരുകൾ. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഈ ചാനൽ വഴി അറിയിക്കാറുണ്ട്. ഇപ്പോൾ രസകരമായ ഒരു വീഡിയോ കൂടി ഇവർ പങ്കുവെച്ചിരിക്കുകയാണ്. വളരെ രസകരമായ ഒരു വീഡിയോ ആണ് എങ്കിലും ഇതിൽ ഇവർ അവസാനം ഗൗരവകരമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഫെയ്ക്ക് ന്യൂസുകളെ കുറിച്ചായിരുന്നു അവർ സംസാരിച്ചത്.
ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ വാർത്തയാകുന്നതിലും റിപ്പോർട്ട് എഴുതുന്നതിലും ഞങ്ങൾക്ക് വിരോധമൊന്നുമില്ല എന്നും പക്ഷേ എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉള്ള തമ്പ് നെയിൽ കൊടുക്കുന്നത് എന്നാണ് ഇരുവരും ചോദിക്കുന്നത്. ആരും വാർത്ത മുഴുവനായി വായിക്കുക പോലും ചെയ്യാതെ ക്യാപ്ഷൻ മാത്രം കണ്ടിട്ടാണ് അതിനെക്കുറിച്ച് തങ്ങളോട് ചോദിക്കുന്നത് എന്നും ഇരുവരും പറയുന്നു. നിങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഇരട്ടക്കുട്ടികൾ ആയിരിക്കും എന്നാണ് ചില ആളുകൾ പറയുന്നത്. അതിന് ഇരുവരും ചേർന്ന് നൽകുന്ന മറുപടി ഇങ്ങനെയായിരുന്നു – നിങ്ങളിപ്പോൾ സ്കാനിങും തുടങ്ങിയോ? ഞാൻ പോലും അറിയാത്ത കാര്യം, എൻറെ ഭാര്യക്ക് ഇരട്ടക്കുട്ടികൾ ആണോ എന്ന് കാര്യം നിങ്ങൾ എങ്ങനെ അറിഞ്ഞു? പുതിയ സ്കാനിങ്ങ് മെഷീൻ വല്ലതും കണ്ടുപിടിച്ചിട്ടുണ്ട് എങ്കിൽ ഞങ്ങൾക്കും ഷെയർ ചെയ്യണം.