മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ഒരു ബംഗാളി പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത് എങ്കിലും മലയാളിത്തം ഒട്ടും ചോരാതെ ആണ് പരമ്പരയുടെ നിർമാതാക്കൾ അണിയിച്ചൊരുക്കുന്നത്. മീരാ വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. പരമ്പരയിൽ നിരവധി കഥാപാത്രങ്ങൾ ആണ് ഉള്ളത്. ഇവരെല്ലാവരും തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവർ ആണ്.
പരമ്പരയിലെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ ആളാണ് ഡോക്ടർ അനന്യ. സുമിത്ര എന്ന കഥാപാത്രത്തിൻറെ മരുമകളാണ് ഡോക്ടർ അനന്യ. ആദ്യമൊക്കെ അമ്മായിയമ്മയോട് പോരടിക്കുന്ന മരുമകൾ ആയിരുന്നു അനന്യ. എന്നാൽ പിന്നീട് അമ്മായിഅമ്മയെ അനുസരിക്കുന്ന നല്ല മരുമകളായി ഡോക്ടർ അനന്യ മാറുകയായിരുന്നു. ആതിര മാധവ് എന്ന നടി ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ താരത്തിന് പകരം മറ്റൊരു നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്ത് കാരണം കൊണ്ടാണ് താരം ഈ പരമ്പരയിൽ നിന്നും പിന്മാറിയത് എന്നറിയുമോ? കഴിഞ്ഞ വർഷമായിരുന്നു നടിയുടെ കല്യാണം കഴിഞ്ഞത്. പിന്നീട് താരം ഗർഭിണി ആവുകയും ചെയ്തു. ഇപ്പോൾ താരം അമ്മയാവാനുള്ള ഒരുക്കത്തിലാണ്. അതിൻറെ മുന്നോടിയായി താരമിപ്പോൾ വളകാപ്പ് എന്ന് ചടങ്ങിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഇന്നായിരുന്നു അത് കഴിഞ്ഞത്. ചടങ്ങ് കഴിഞ്ഞ ശേഷം അതിൻറെ ചിത്രങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെക്കുകയും ചെയ്തു.
ഒരേ ദിവസം തന്നെ രണ്ടു വിശേഷങ്ങൾ ആണ് ഇപ്പോൾ താരത്തെ തേടിയെത്തിയിരിക്കുന്നത്. ഇന്ന് ലോക വനിതാദിനം ആണല്ലോ. നിരവധി ആളുകളാണ് സ്ത്രീകൾക്ക് വനിതാ ദിനം ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അത്തരത്തിൽ വനിതാദിന ആശംസകൾ കൊണ്ട് താരത്തെ മൂടുകയാണ് ഇപ്പോൾ മലയാളികൾ. അതേസമയം അന്നേദിവസം തന്നെ ആയിരുന്നു വളകാപ്പ് ചടങ്ങ്. അങ്ങനെ ഒരു ദിവസം തന്നെ രണ്ടു വിശേഷങ്ങൾ വന്നെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ നടിയുടെ ആരാധകർ.