മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോസ് ക്രിസ്റ്റി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ചന്ദ്ര ലക്ഷ്മൺ. അടുത്തിടെയായിരുന്നു ഇവരും തമ്മിൽ വിവാഹിതരായത്. ഇവരുടെ വിവാഹവാർത്തകളും ചിത്രങ്ങളും എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരുന്നു. ഇപ്പോൾ ഇരുവരും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ പോവുകയാണ് എന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു വളകാപ്പ് ചടങ്ങ് ആഘോഷം ആക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചായിരുന്നു ചന്ദ്ര വളകാപ്പ് ചടങ്ങിന് എത്തിയത്. ഇതിനുശേഷം പുളിയൂണ് ചടങ്ങും നടന്നു. എറണാകുളത്തെ ഇവരുടെ വസതിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ വീഡിയോഷ് ക്രിസ്റ്റി തന്നെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചതിന് സുഹൃത്തുക്കൾക്കും കുടുംബത്തിനും എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് എന്നും ചന്ദ്ര സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചന്ദ്രയുടെ കുറിപ്പ് ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
“കുഞ്ഞിനെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ഞങ്ങൾ. അതിനിടയിൽ ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കുകയാണ്. മനോഹരമായ കുടുംബവും സ്നേഹസമ്പന്നരായ സുഹൃത്തുക്കളും ചേർന്നാണ് എനിക്ക് ഇങ്ങനെ ഒരു വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ് ഇപ്പോൾ. മാതാപിതാക്കളുടെ അനുഗ്രഹത്തിനും അവരുടെ പരിധിയില്ലാത്ത സ്നേഹത്തിനും ഒരുപാട് നന്ദി” – ഇതായിരുന്നു ചന്ദ്ര ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. ചുവപ്പു നിറത്തിലുള്ള പട്ടുസാരിയിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.