സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ എല്ലാം മലയാളികൾ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
താരങ്ങൾ എന്നു പറയുമ്പോൾ അത് സിനിമാ സീരിയൽ താരങ്ങൾ തന്നെയാവണം എന്ന് ഒരു നിർബന്ധവുമില്ല. സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ ഇപ്പോൾ വലിയ രീതിയിൽ മാർക്കറ്റ് ഉള്ള മറ്റൊരു വിഭാഗമാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. ടിക്ക് ടോക്ക് വന്നതോടുകൂടി സാധാരണക്കാർക്ക് പോലും സെലിബ്രിറ്റികൾ ആകാൻ സാധിക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പിന്നീട് ഇത് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ ആണ് ഇപ്പോൾ ഇവരെല്ലാം സജീവമായി നിൽക്കുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് അമലാ ഷാജി. ഇവരുടെ സഹോദരി അമൃത ഷാജിക്കും ധാരാളം ഫോളോവേഴ്സ് ആണ് ഉള്ളത്. രണ്ടുപേരും മലയാളികളാണ് എന്ന് മാത്രമല്ല രണ്ടുപേർക്കും മലയാളം നല്ലതുപോലെ അറിയാം. പക്ഷേ ഇവർ അധികവും ചെയ്യുന്നത് തമിഴും തെലുങ്കും റീലുകൾ ആയതുകൊണ്ട് തന്നെ ഇവരുടെ ആരാധകർ അധികവും തമിഴ്നാട്ടിലും ആന്ധ്രയിലും ആണ് ഉള്ളത് എന്നതാണ് വസ്തുത. സമൂഹമാധ്യമങ്ങളിലെ ലേഡി സൂപ്പർസ്റ്റാർ എന്നും ജൂനിയർ തമന്ന എന്നുമാണ് അമലാ ഷാജി അറിയപ്പെടുന്നത്.
ഉടൻതന്നെ 40 ലക്ഷം ഫോളോവേഴ്സിനെ ഇവർ ഇൻസ്റ്റാഗ്രാമിൽ സ്വന്തമാക്കും. ഇതോടെ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക്ക് ടോക്ക് താരങ്ങളിൽ ഒരാളായി അമലാ ഷാജി മാറും. ഇപ്പോൾ ഇവരുടെ വെക്കേഷൻ ആസ്വദിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മണാലി, കാശ്മീർ ഭാഗത്തുനിന്നും ആണ് ഇവർ ഇപ്പോൾ അവധി ആഘോഷിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടി സ്വീകരിക്കുകയും പിന്നീട് വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.