മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റിമാകല്ലിങ്കൽ. ഋതു എന്ന സിനിമയിലൂടെ ആണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. മലയാളത്തിലെ ആദ്യത്തെ ന്യൂജനറേഷൻ സിനിമ ആയിട്ടാണ് റിതു എന്ന സിനിമയുടെ സംവിധായകൻ തന്നെ പരിഗണിക്കുന്നത്. നിഷാൻ, ആസിഫ് അലി എന്നിവർ ആയിരുന്നു ഈ സിനിമയിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇപ്പോൾ നടത്തിയ ഏറ്റവും പുതിയ ഒരു കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഒരു ഉസ്താദ് ഒരു പെൺകുട്ടിയെ പരസ്യമായി സ്റ്റേജിൽ അപമാനിച്ചു വിട്ടത്. പത്താം ക്ലാസിലെ മികച്ച വിജയത്തിന് അവാർഡ് വാങ്ങാൻ വേണ്ടി പെൺകുട്ടി സ്റ്റേജിൽ എത്തിയപ്പോൾ ആയിരുന്നു അത് ഇഷ്ടപ്പെടാത്ത ഒരു ഉസ്താദ് പെൺകുട്ടിയെ അപമാനിച്ചത്. തുടർന്ന് നിരവധി ആളുകളായിരുന്നു ഉസ്താദിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. നിരവധി രാഷ്ട്രീയ പ്രവർത്തകർ ഉസ്താദിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ഉസ്താദ് വിഷയത്തിൽ എന്താണ് ഒന്നും പറയാനില്ലേ എന്നാണ് ഒരു വ്യക്തി ഇപ്പോൾ റിമാകല്ലിങ്കലിനോട് ചോദിക്കുന്നത്? ഒന്നും മൊഴിഞ്ഞില്ലല്ലോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. റിമാ കല്ലിങ്കൽ അതിന് നൽകിയ ഉത്തരം ഇങ്ങനെയാണ് – ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ച്, ബാങ്കിൽ പെയ്മെൻറ് ഇട്ടിരുന്നോ? ഇതിന് മറ്റൊരു വ്യക്തി നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു – അതായത് നിങ്ങൾ ഇതുവരെ നടത്തിയ മറ്റു വിമർശനങ്ങളെല്ലാം ആരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടു തന്നതിനുശേഷം ആയിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്? ഇതിനു മറുപടി ഇല്ലാതെ റിമാകല്ലിങ്കൽ കണ്ടം വഴി ഓടുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ എല്ലാവരും കണ്ടത്.