മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സൗന്ദര്യ. ഇരുപത്തിയേഴാമത്തെ വയസ്സിൽ ആണ് താരം ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നത്. ഇന്ത്യൻ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ വാർത്തകളിൽ ഒന്നായിരുന്നു ഇത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയായിരുന്നു. സംവിധായകൻ അമർനാഥ് അടക്കമുള്ളവർ ഈ അപകടത്തിൽ മരിക്കുകയായിരുന്നു.
രണ്ടു മക്കളെയും ഒരേ ദിവസം നഷ്ടപ്പെട്ട സങ്കടത്തിൽ ആയിരുന്നു ഇവരുടെ അമ്മ കെ എസ് മഞ്ചുള്ള. സൗന്ദര്യയെ കുറിച്ച് ഇവരുടെ നാത്തൂൻ നിർമ്മല പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യയുടെ സഹോദരൻ അമർനാഥന്റെ ഭാര്യ ആണ് നിർമ്മല. ഹെലികോപ്റ്ററിൽ കയറുന്നതിനു മുൻപ് അവസാനമായി സൗന്ദര്യം തന്നോട് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഇവർ പങ്കുവെക്കുന്നത്. രണ്ടു കാര്യങ്ങൾ ആയിരുന്നു ഫോണിലൂടെ അവർ ആവശ്യപ്പെട്ടത്.
കുറച്ചു കോട്ടൺ സാരികളും കുങ്കുമവും ആയിരുന്നു അത്. നടിക്ക് കോട്ടൺ സാരികൾ ഒരുപാട് ഇഷ്ടമായിരുന്നു. ഇത് കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് കൊണ്ട് കോട്ടൺ സാരികൾ ഒരുപാട് വേണ്ടിവന്നു ഇത് വാങ്ങുവാൻ നാത്തൂനെ ഏൽപ്പിക്കുകയായിരുന്നു. കുങ്കുമത്തിനും സൗന്ദര്യ ഒരുപാട് പ്രാധാന്യം നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം താരം സ്ഥിരമായി കുങ്കുമം തൊടാറുണ്ടായിരുന്നു.
അതേസമയം മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും നടിയുടെ കുടുംബക്കാർ തമ്മിൽ പ്രശ്നമുണ്ടായി. നടിയുടെ കോടിക്കണക്കിന് വരുന്ന വസ്തുക്കളെ ചൊല്ലിയുള്ള തർക്കം ആയിരുന്നു അത്. നടിയുടെ അമ്മയ്ക്കെതിരെ സഹോദരൻറെ ഭാര്യയും ഇവരുടെ മകൻ സാത്വിക്കും രംഗത്ത് വരികയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ആറു പ്രോപ്പർട്ടികൾ സൗന്ദര്യം ഉണ്ടായിരുന്നു. വിൽപത്രം പ്രകാരം ഇതെല്ലാം തുല്യമായിട്ടാണ് വീട്ടുകാ.