Film News

കല്യാണം കഴിഞ്ഞ ശേഷം ഞാൻ ആദ്യം ചെയ്തത് ആ രണ്ടു കാര്യങ്ങൾ ആണ് – രവീന്ദർ പറയുന്നത് കേട്ടോ? നിങ്ങൾ ആണുങ്ങളുടെ വില കളയും എന്ന് പ്രേക്ഷകർ, ഇനിയുള്ള കാലത്ത് ആണുങ്ങൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും എന്ന് സ്ത്രീ പ്രേക്ഷകർ

അടുത്തിടെ ആയിരുന്നു രവീന്ദർ എന്ന വ്യക്തിയുടെ വിവാഹം കഴിഞ്ഞത്. തമിഴ് സിനിമയിലെ ഒരു പ്രൊഡ്യൂസർ ആണ് ഇദ്ദേഹം. ഇതുകൂടാതെ ഒരു ബിസിനസ് മാൻ കൂടിയാണ് ഇദ്ദേഹം. മഹാലക്ഷ്മി എന്ന നടിയെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. ഇവരുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. ആദ്യത്തെ ബന്ധത്തിൽ ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. അതേസമയം നിരവധി ആളുകൾ ആയിരുന്നു വിമർശനവുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ തടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു നിരവധി വിമർശനങ്ങൾ വന്നത്. അതേസമയം ഭർത്താവിൻറെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്നായിരുന്നു മറ്റൊരു വിഭാഗം ആളുകൾ പറഞ്ഞത്. അതേസമയം ഇപ്പോൾ വിമർശനങ്ങളെ വകവയ്ക്കാതെ ജീവിക്കുകയാണ് ഇവർ. ഇപ്പോൾ ഇദ്ദേഹം പറയുന്ന ഏറ്റവും പുതിയ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

“വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതം ആസ്വദിക്കണമെങ്കിൽ നമ്മളെ മനസ്സിലാക്കുന്ന ഒരു പെൺകുട്ടി കൂടെ വേണം. അത് വിവാഹം ചെയ്താൽ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കി. വിവാഹം എന്നത് രണ്ടു കുടുംബങ്ങൾ മാത്രം ചേരുന്നത് അല്ല. ഒരുപാട് കുടുംബങ്ങളെ ആണ് അത് പരസ്പരം ബന്ധിപ്പിക്കുന്നത്. കല്യാണം കഴിഞ്ഞ ഉടനെ ഭർത്താക്കന്മാർക്ക് കോഫിക്ക് ചോദിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. സ്ട്രോങ്ങ് ആയിരിക്കണം എന്നൊക്കെ പറയും എന്ന് കേട്ടിട്ടുണ്ട്. ഇതെല്ലാം കിട്ടിയത്. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഞാൻ ചെയ്തത് രണ്ട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. സ്വിഗ്ഗിയും സൊമാറ്റോയും ആയിരുന്നു അത്. പണ്ടത്തെ കാലത്ത് ഭർത്താക്കന്മാർക്ക് അതൊക്കെ കിട്ടിയിട്ടുണ്ടാവും. പക്ഷേ ഇപ്പോൾ അങ്ങനെ ഒന്നുമല്ല” – താരം പറയുന്നു.

“കല്യാണം കഴിക്കാതിരുന്നാൽ ഒറ്റയ്ക്ക് വളരെ ജോളി ആയി ജീവിക്കാം എന്നൊക്കെ ഒരുപാട് ആളുകൾ പറയുന്നുണ്ട്. പക്ഷേ ഒരു വ്യക്തിക്ക് സമൂഹത്തിൽ ഏറ്റവും കൂടുതൽ വില കിട്ടുന്നത് വിവാഹശേഷം ആണ്. പണ്ട് സ്കൂളിൽ പഠിച്ച സുഹൃത്തുക്കൾ എല്ലാം ഒത്തു കൂടുമ്പോൾ ആദ്യത്തെ സംസാരം വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ആയിരിക്കും. നമ്മൾ ഒരു ജോലി നേടി കുറെ സമ്പാദിച്ചിട്ട് കാര്യമില്ല. നമ്മൾ ആർക്കുവേണ്ടിയാണ് സമ്പാദിക്കുന്നത് എന്നിടത്ത് ആണ് കാര്യം” – താരം പറയുന്നു.

അതേസമയം ലിവിങ് ടുഗെതർ റിലേഷൻഷിപ്പുകളിൽ നമുക്ക് ഉത്തരവാദിത്വം ഉണ്ടാവില്ല എന്നു ആണ് താരം പറയുന്നത്. ഉത്തരവാദിത്വങ്ങൾ ഒരിക്കലും നമ്മുടെ ജീവിതത്തെ നശിപ്പിക്കില്ല എന്നും അത് നമ്മുടെ ജീവിതത്തെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഒരു പെണ്ണിന് മര്യാദ നൽകുകയും അവളുടെ അഭിമാനത്തെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു ഭർത്താവ് ആണ് ശരിയായ ഭർത്താവ്. വിവാഹത്തിലൂടെ മാത്രമേ അത് നടക്കുകയുള്ളൂ എന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Athul

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

3 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago