മലയാളികളെ സംബന്ധിച്ച് ഏഷ്യാനെറ്റ് വെറും ഒരു ചാനൽ മാത്രമല്ല. മലയാളികളുടെ ഐഡന്റിറ്റിയുടെ ഭാഗം കൂടിയാണ് ഇത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാളികൾ ദിവസവും കാണുന്ന ചാനലുകളിൽ ഒന്നാണ് ഇത്. ഈ ചാനലിലെ പരിപാടികൾ എല്ലാം തന്നെ മലയാളികൾ എപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.
ഇപ്പോൾ ചാനലിൽ രണ്ടു പുതിയ പരമ്പരകൾ കൂടി ആരംഭിക്കാൻ പോവുകയാണ്. ഗൗരീശങ്കരം എന്നാണ് ഒരു പരിപാടിയുടെ പേര്. കാതോട് കാതോരം എന്നാണ് മറ്റൊരു പരിപാടിയുടെ പേര്. ഗൗരി, ശങ്കർ മഹാദേവൻ എന്നീ രണ്ടു വ്യക്തികളുടെ കഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന പരമ്പരയാണ് ഇത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആദി, മീനു എന്നിങ്ങനെ രണ്ടു വ്യക്തികളുടെ കഥ പറയുന്ന പരമ്പരയാണ് കാതോട് കാതോരം. പ്രണയത്തിൽ തുടങ്ങി പിന്നീട് വിധിയുടെ വിളയാട്ടം കാരണം ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം. പ്രതീക്ഷിതമായ നിരവധി വഴിത്തിരിവുകൾ പരമ്പരയിൽ ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ജൂലൈ മൂന്നാം തീയതി മുതൽ ആണ് ഈ രണ്ടു പരമ്പരകളും സംപ്രേക്ഷണം ചെയ്യുന്നത്. രാത്രി 10 മണിക്ക് ആയിരിക്കും കാതോട് കാതോരം ടെലികാസ്റ്റ് ചെയ്യുന്നത്. അതേസമയം ഗൗരീശങ്കരമാകട്ടെ രാത്രി 9 30ന് ആയിരിക്കും ടെലികാസ്റ്റ് ചെയ്യുക. ഈ ഞായറാഴ്ചയോടുകൂടി ബിഗ് ബോസ് പരിപാടി അവസാനിക്കുകയാണ്. ഇതിനു പകരമായിട്ടാണ് പുതിയ രണ്ടു പരമ്പരകൾ ഏഷ്യാനെറ്റ് തുടങ്ങുന്നത്.