ഇപ്പോള്‍ കന്നഡ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് ഭാവന . മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനയ്ക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള താരത്തിന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. പിന്നീട്
കന്നഡ ചിത്രത്തിലൂടെ തിരിച്ചുവന്നു.
കഴിഞ്ഞ ദിവസം ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഭാവന പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ‘ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിക്കുന്നത് കിട്ടും’ എന്ന തലക്കെട്ടോടെയാണ് ഭാവന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ജിം ട്രെയിനര്‍ക്കും ഭാവന കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. മരുതി നഞ്ചുണ്ടപ്പയാണ് നടിയുടെ ഫിറ്റ്നസ് ട്രെയിനര്‍. ട്രെയിനര്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ഭാവന പുതുതായി പങ്കുവെച്ചിരിക്കുന്നത്.
ഭാവനയുടെ വര്‍ക്കൗട്ട് ചെയ്യാനും ഫിറ്റ്നസ് നിലനിര്‍ത്താനും കാണിക്കുന്ന നിശ്ചയദാര്‍ഡ്യത്തെ അഭിനന്ദിച്ച് ട്രെയിനര്‍ മാരുതിയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘രണ്ട് തരം വേദനകളാണ് ഉള്ളത്. ഒരു വേദന നിങ്ങളെ വേദനിപ്പിക്കും. മറ്റൊരു വേദന നിങ്ങളെ മാറ്റും’ എന്നാണ് വീഡിയോയ്ക്കൊപ്പം മരുതി കുറിച്ചത്.