Film News

പ്രായമായ അമ്മ വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ എന്തൊക്കെ സംഭവിക്കും ; വീട്ടില വിശേഷങ്ക ട്രെയിലര്‍ റിലീസ് ചെയ്തു

തമിഴ് ചിത്രം ‘വീട്ടല വിശേഷങ്ക’ യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സിനിമയില്‍ സത്യരാജ്, ഉര്‍വശി എന്നിവരാണ് വയോധികരായ ദമ്പതികളായി എത്തുന്നത്. ചിരിക്കാനും ചിന്തിക്കാനും ഈ ചിത്രത്തില്‍ ഉണ്ട് എന്നത് ഇപ്പോള്‍ പുറത്തുവന്ന ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ നായികയാകുന്നത്. 

- Advertisement -

ആര്‍.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡില്‍ വലിയ വിജയമായിത്തീര്‍ന്ന ബദായ് ഹോ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് ‘വീട്ടല വിശേഷങ്ക’. ചിത്രത്തില്‍ കെ.പി.എ.സി ലളിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടി സീമയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് .

1994 ല്‍ ഭാഗ്യരാജ് തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് വീട്ടല വിശേഷങ്ക. ഭാഗ്യരാജില്‍ നിന്ന് ഈ സിനിമയുടെ ടൈറ്റില്‍ റൈറ്റസ് ബാലാജി സ്വന്തമാക്കിയിരുന്നു. നിങ്ങള് തന്നെ പറ, അപ്പനും അമ്മയും ചെയ്യുന്ന ഒരു കാര്യമാണോ ഇത്, ഊരേ സിരിക്കിത് എന്നൊക്കെയുള്ള സംഭാഷണങ്ങളോടെ വളരെ രസകരമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

പ്രായമായ അമ്മ വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നും പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍മക്കള്‍ ഇതെങ്ങനെ സ്വീകരിക്കുമെന്നും നാട്ടുകാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമൊക്കെയാണ് സിനിമയിലുള്ളത്. ചിത്രം 2022 ജൂൺ 17 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.

Anusha

Recent Posts

ഹിന്ദിയിൽ സംവിധാനം ചെയ്ത സിനിമയുടെ റിലീസിന് ദിവസങ്ങൾക്കു മുൻപ് മരണം, സംഗീത് ശിവൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമ പ്രേമികൾ, ഈ ചിത്രം കഴിഞ്ഞ വർഷത്തെ മലയാളം സൂപ്പർഹിറ്റിന്റെ ഹിന്ദി റീമേക്ക്

കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയം സിനിമകളിൽ ഒന്നായിരുന്നു രോമാഞ്ചം. ഈ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സിനിമയുടെ ഹിന്ദി…

48 seconds ago

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

3 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

4 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

4 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

5 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

6 hours ago