മലയാളികൾക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സൂര്യ. ഒരുകാലത്ത് ഇദ്ദേഹത്തിൻറെ സിനിമകൾക്ക് എല്ലാം തന്നെ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ സിനിമകൾക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. വിജയ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന അന്യഭാഷാ താരം കൂടിയായിരുന്നു സൂര്യ. എന്നാൽ അഞ്ചാൻ എന്ന സിനിമയുടെ പരാജയത്തിനു ശേഷം അദ്ദേഹം ഫീൽഡ് ഔട്ട് ആവുകയായിരുന്നു. പിന്നീട് ഇതുവരെ അദ്ദേഹത്തിന് കാര്യമായ തീയേറ്റർ ഹിറ്റുകൾ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. അതിനിടയിൽ ആശ്വാസമായി വന്നത് രണ്ടു സിനിമകൾ മാത്രമാണ് – സൂറരായി പോട്രു, ജയ് ഭീം തുടങ്ങിയ സിനിമകളായിരുന്നു ഇവ. എന്നാൽ ഈ രണ്ടു സിനിമകളും ആമസോൺ വഴി ആയിരുന്നു റിലീസ് ചെയ്തത്.
ജ്യോതിക ആളെ സൂര്യയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ജ്യോതിക സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയും ചെയ്തു. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. ദിയ എന്നാണ് മൂത്ത മകളുടെ പേര്. 15 വയസ്സാണ് കുട്ടിക്ക്. അടുത്തിടെ ആയിരുന്നു താരം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കുട്ടിയുടെ പത്താം ക്ലാസ് പരീക്ഷാഫലം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
സൂര്യയും ജ്യോതികയും ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമയിലാണ്. അതുകൊണ്ടുതന്നെ മക്കളുടെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ ഇവർക്ക് നേരം ഇല്ല എന്നായിരുന്നു മലയാളികൾ പറഞ്ഞത്. അച്ഛനും അമ്മയും മുഴുവൻസമയവും സിനിമയുടെ പിന്നാലെ ആണ് എന്നും പിള്ളേർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അവരുടെ ബാല്യകാലമാണ് എന്നും ആണ് മലയാളി അമ്മാവന്മാരും അമ്മായിമാരും അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ സൂര്യയുടെ രണ്ടു മക്കളും പഠനത്തിൽ വളരെ പിന്നോട്ട് പോകും എന്നായിരുന്നു ഇവർ എല്ലാം കരുതിയത്. എന്നാൽ ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആണ് ഇപ്പോൾ കുട്ടിയുടെ പത്താം ക്ലാസ് ഫലം വന്നിരിക്കുന്നത്.
മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിക്കൊണ്ട് ആണ് ദിയ വിജയിച്ചിരിക്കുന്നത്. തമിഴിൽ 95 മാർക്ക് ആണ് ദിയ കരസ്ഥമാക്കിയത്. അതേസമയം കണക്കിൽ നൂറിൽ നൂറ് മാർക്ക് ആണ് ദിയ നേടിയത്. ഇംഗ്ലീഷിൽ 99 മാർക്ക് ആണ് താരപുത്രി സ്വന്തമാക്കിയത്. സയൻസ് വിഷയത്തിൽ 95 മാർക്ക് ആണ് താരം കരസ്ഥമാക്കിയത്. അതേസമയം മറ്റൊരു വിഷയത്തിൽ 98 മാർക്കും താരം കരസ്ഥമാക്കി. നിരവധി ആളുകളാണ് ഇപ്പോൾ താരപുത്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.