മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഇൻസ്റ്റാഗ്രാമിൽ ഒരു പുതിയ ഫോട്ടോ ഇട്ടിരുന്നു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. ഭർത്താവ് റൺവീർ തന്നെയാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നടിയുടെ കഴുത്തിന്റെ പിൻവശം കൃത്യമായി കാണാൻ സാധിക്കും. എന്താണ് ഇതിൽ പ്രത്യേകത എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്?
താരത്തിന്റെ കഴുത്തിന് പിന്നിൽ സ്ഥിരമായി ഒരു ടാറ്റൂ കാണുമായിരുന്നു. എന്നാൽ അതിപ്പോൾ കാണുന്നില്ല എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. മുൻപ് താരം മറ്റൊരു ബോളിവുഡ് നടനുമായി പ്രണയത്തിൽ ആയിരുന്നു. രൺബീർ കപൂർ എന്ന നടനുമായി ആയിരുന്നു താരം പ്രണയത്തിലായിരുന്നത്. ആലിയ ഭട്ടിനെ ആള് റൺബീർ വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം ദീപിക വിവാഹം ചെയ്തിരിക്കുന്നത് റൺവീർ സിംഗിനെ ആണ്.
റൺബീറുമായി പ്രണയത്തിൽ ആയിരുന്ന കാലത്ത് ആണ് ദീപിക ഈ ടാറ്റു അടിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ടാറ്റു കാണുമ്പോൾ പഴയ പ്രണയത്തിൻറെ ഓർമ്മകൾ വരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ആവണം താരം ഇപ്പോൾ ഈ ടാറ്റൂ റിമൂവ് ചെയ്തിരിക്കുന്നത്. എന്തായാലും താരം നടത്തിയത് ശരിയായ തീരുമാനം തന്നെയാണ് എന്നാണ് ഒരുവിധം ആരാധകർ എല്ലാവരും തന്നെ പറയുന്നത്.
ഇതുകൂടാതെ അമ്മയാകുവാനുള്ള ഒരുക്കത്തിൽ കൂടിയാണ് താരം ഇപ്പോൾ. ഈ വർഷം സെപ്റ്റംബർ മാസത്തിൽ ആയിരിക്കും കുട്ടി എത്തുക. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ താരം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഗർഭധാരണത്തിന്റെ ആദ്യത്തെ പ്രഖ്യാപനം കൂടിയായിരുന്നു ഇത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.