മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയദർശൻ. മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഡയറക്ടർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻറെ അവസാനം ഇറങ്ങിയ മരക്കാർ എന്ന സിനിമ നിരാശപ്പെടുത്തി എങ്കിലും ആ ഒരൊറ്റ സിനിമ കൊണ്ട് വിലയിരുത്തേണ്ട പ്രതിഭയല്ല ഇദ്ദേഹം. മലയാളത്തിലെ കാലത്തെയും സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളത് ഇദ്ദേഹമാണ്. ബോളിവുഡിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള രണ്ടാമത്തെ സംവിധായകനാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് ഇദ്ദേഹം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഇപ്പോൾ പ്രിയദർശന് ഒരു സർപ്രൈസ് വീഡിയോ കോൾ വന്നിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുമാണ് ഈ വീഡിയോ കോൾ വന്നിരിക്കുന്നത്. പ്രിയദർശന്റെ 44 വർഷം മുൻപുള്ള ഒരു സുഹൃത്ത് ആണ് ഇപ്പോൾ അദ്ദേഹത്തിന് വീഡിയോ കോൾ ചെയ്തിരിക്കുന്നത്. ആരാണ് ഈ സുഹൃത്ത് എന്ന് മനസ്സിലായോ?
അത് മറ്റാരുമല്ല നമ്മുടെ ലാലേട്ടൻ തന്നെയാണ്. 40 വർഷകാലമായി ഇരുവരും ഒരുമിച്ചു സിനിമകൾ ചെയ്യുകയാണ്. ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു തുടങ്ങിയ സംവിധായകനും നടനും ആണ് ഇരുവരും എന്ന പ്രത്യേകതയും ഉണ്ട്. 1984 വർഷത്തിൽ പുറത്തിറങ്ങിയ പൂച്ചക്കുരു മൂക്കുത്തി എന്ന സിനിമയിലൂടെയാണ് പ്രിയദർശൻ അരങ്ങേറുന്നത്. ഒരുപാട് സിനിമകളിൽ പ്രിയദർശനും മോഹൻലാലും ഒരുമിച്ച് പ്രവർത്തിച്ചു.
മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഇദ്ദേഹം ഒരുപാട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏകദേശം 95 സിനിമകൾ പ്രിയദർശൻ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. കൊറോണ പേപ്പേഴ്സ് എന്ന സിനിമയാണ് പ്രിയദർശൻ പുതുതായി സംവിധാനം ചെയ്യുന്നത്. അതേസമയം സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഇപ്പോൾ ആഘോഷമാക്കുകയാണ് ഇദ്ദേഹത്തിന്റെ പിറന്നാൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് മോഹൻലാൽ ഇദ്ദേഹത്തെ വീഡിയോ കോൾ ചെയ്തത്.