ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഫൈനൽ എപ്പിസോഡിലേക്ക് അടുക്കുകയാണ്. ഇനി വെറും മൂന്നു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അനിയൻ മിഥുൻ പുറത്തായത്. ഇപ്പോൾ പുറത്തായ മത്സരാർത്ഥികൾ പലരും വീട്ടിലേക്ക് തിരിച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഈ കൂട്ടത്തിൽ അനിയൻ മിഥുനം ഉണ്ട്.
അതേസമയം അനിയൻ മിഥുൻ പറഞ്ഞ ഒരു പട്ടാള കഥ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. താൻ പറഞ്ഞ കഥ തന്റെ പ്രൊഫഷനെ ബാധിക്കുന്ന തരത്തിൽ മാറി എന്നാണ് അനിയൻ മിഥുൻ അഖിലിനോട് സംസാരിക്കുമ്പോൾ പറയുന്നത്. പട്ടാളത്തിലെ ലേഡി ഓഫീസറുമായി പ്രണയം ഉണ്ടായിരുന്നില്ല എന്നും അത് കള്ളമായിരുന്നു എന്നും മിഥുൻ ഇപ്പോൾ സമ്മതിക്കുകയാണ്. താൻ എയറിൽ ആയിരുന്നു എന്നും മിഥുൻ പറയുന്നു. ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നും ഷോയിൽ വിനോദത്തിനുവേണ്ടി പറഞ്ഞതാണ് എന്നു പുറത്തു പറയാൻ ആണ് ഉദ്ദേശം എന്നും മിഥുൻ വെളിപ്പെടുത്തുന്നു.
അതേസമയം റിനോഷുമായുള്ള കൂട്ടുകെട്ട് തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് മിഥുൻ മനസ്സിലാക്കുന്നത്. അഖിലിനൊപ്പം ഉണ്ടായിരുന്ന പഴയ സൗഹൃദം തന്നെയാണ് പുറത്ത് ഏറ്റവും കൂടുതൽ ഹിറ്റ് ആയി മാറിയത് എന്നും മിഥുൻ പറയുന്നു. ആ പഴയ സൗഹൃദം തനിക്ക് വേണമെന്ന് മിഥുൻ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. ഇത് കൂടാതെ ഹൗസിലെ സ്ത്രീ മത്സരാർത്ഥികളെ കൊണ്ട് തല മസാജ് ചെയ്യിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്തുണ കുറയാൻ കാരണമായിരുന്നു.
മിഥുൻ പുറത്തിറങ്ങിയശേഷം തന്നെ ഫോൺ ചെയ്തിട്ടില്ല എന്നാണ് ശ്രുതി ലക്ഷ്മി ഇന്ന് വന്നപ്പോൾ പറഞ്ഞത്. ഇതുകൂടാതെ ഇന്നു കണ്ടപ്പോൾ പോലും ഒരു അകലം പാലിച്ചിട്ടാണ് ശ്രുതി മിഥുനോട് ഇടപഴകുന്നത് പോലും. പൊതുവേ വളരെ സൗമ്യനായ വ്യക്തിയായിരുന്നു മിഥുൻ വീട്ടിൽ. എന്നാൽ പട്ടാളത്തിലെ പ്രണയകഥ പറഞ്ഞതോടെയാണ് ഇദ്ദേഹത്തിൻറെ കഥ വലിയ രീതിയിൽ വൈറലായി മാറിയത്.