മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപിക പതുക്കോൺ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. ഹിന്ദി സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യം ഉള്ളത് ആയിരുന്നു നടിക്ക്. നല്ല കഥയുള്ള സിനിമകൾ ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ ഏറ്റെടുക്കും. അതിൻറെ തെളിവാണ് ഈ നടിക്ക് കേരളത്തിലും കിട്ടുന്ന സ്വീകരണം.
കഴിഞ്ഞദിവസം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ ട്രോഫി അനാവരണം ചെയ്തത് ഇവർ ആയിരുന്നു. ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ ഒരു മുഹൂർത്തം തന്നെയായിരുന്നു ഇത്. എന്നാൽ എങ്ങനെയാണ് താരം ഇവിടെ എത്തിയത് എന്ന് നിങ്ങൾക്ക് അറിയുമോ? അതിൻറെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
ദീപികയെ ഖത്തർ എന്ന രാജ്യം ക്ഷണിച്ചിട്ടില്ല. അതുപോലെ തന്നെ ഫിഫയും ഇവരെ ക്ഷണിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് താരം ഇവിടെ എത്തിയത് എന്ന് അറിയുമോ? താരം വലിഞ്ഞു കേറി വന്നത് ഒന്നുമല്ല കേട്ടോ. സാധാരണയായി രണ്ട് ആളുകൾ ആണ് ട്രോഫി അനാവരണം ചെയ്യുന്നത്. ഒന്ന് ഇതിനുമുമ്പ് ലോകകപ്പ് നേടിയ ഒരു ടീമിൻറെ ക്യാപ്റ്റൻ ആയിരിക്കും. 2010 ലോകകപ്പ് നേടിയത് സ്പെയിൻ ആയിരുന്നു. ഈ വർഷത്തെ ക്യാപ്റ്റൻ ആയിരുന്നു കാസില്ലസ് ആയിരുന്നു ഇത്തവണ ദീപികയുടെ ഒപ്പം ഉണ്ടായിരുന്നത്.
രണ്ടാമതായി ഉണ്ടാകുന്നത് ലോകകപ്പ് കൊണ്ടുവരുന്ന പെട്ടി സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആയിരിക്കും. ലൂയിസ് വ്യൂട്ടൻ എന്ന കമ്പനി ആണ് ഇത്തവണ പെട്ടി സ്പോൺസർ ചെയ്തത്. ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആണ് ദീപിക പദുക്കോൺ. അങ്ങനെയാണ് അവർ ഈ ഫൈനൽ വേദിയിൽ എത്തിയത്. എന്തായാലും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു നടന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.