മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യാനായർ. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം അടുത്തിടെ ശക്തമായ തിരിച്ചുവരവ് ആയിരുന്നു നടത്തിയത്. ഒരുത്തി എന്ന സിനിമയിലൂടെ ആയിരുന്നു താരം തിരിച്ചുവന്നത്.
ഇപ്പോൾ ഭർത്താവിനെ കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. “സിനിമ മേഖലയെ കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായം ഒന്നുമില്ല. ഒരുത്തി എന്ന സിനിമയുടെ കഥ അദ്ദേഹവും കേട്ടിരുന്നു. പക്ഷേ മുഴുവൻ കേൾക്കാൻ നിൽക്കാറില്ല. നല്ലതാണെങ്കിൽ ചെയ്യാനാണ് അദ്ദേഹം എന്നോട് പറയുക. സന്തോഷേട്ടന്റെ സിനിമ മേഖലയെ കുറിച്ച് വലിയ അറിവൊന്നുമില്ല. കഥ കേട്ട് തീരുമാനമെടുക്കുന്നത് ഞാൻ തന്നെയാണ്” – നവ്യ നായർ പറയുന്നു.
“ഒരുത്തി എന്ന സിനിമയുടെ കഥ കേട്ടതും ഞാൻ തന്നെയാണ്. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നതും. എൻറെ മകൻ സായി അവൻറെ കൂട്ടുകാർക്ക് എൻറെ സിനിമയുടെ ടിക്കറ്റുകൾ എടുത്തു നൽകാറുണ്ട്” – നവ്യ നായർ പറയുന്നു. അതേസമയം ഇടയ്ക്ക് നവ്യയുടെ സമൂഹമാധ്യമങ്ങളിൽ ഭർത്താവിൻറെ ഫോട്ടോകൾ കാണാറില്ലായിരുന്നു. ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ മകന്റെ പിറന്നാളിന് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ധാരാളം ചിത്രങ്ങൾ താരം തന്നെ പങ്കുവെച്ചു. ഇതോടെ ഗോസിപ്പുകൾ എല്ലാം അടങ്ങി.
അതേസമയം സിനിമ മേഖലയിൽ ആണെങ്കിൽ പോലും ഭർത്താവിനോട് ചോദിക്കാതെ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നത് ധിക്കാരമാണ് എന്നാണ് ചില അമ്മായിമാർ പറയുന്നത്. എന്നാൽ ഇവരിൽ അധികവും 40 കഴിഞ്ഞ വാട്സ്ആപ്പ് അമ്മായിമാർ ആയതുകൊണ്ട് അവർ പറയുന്നതിന് ഞങ്ങൾ ഒരു വിലയും നൽകുന്നില്ല എന്നാണ് വിവരമുള്ള പ്രേക്ഷകർ പറയുന്നത്. എന്തായാലും അൽഭുതാവഹമായ വിജയമാണ് ഒരുത്തി എന്ന സിനിമ സ്വന്തമാക്കിയത്. തുടർന്നും ഇതുപോലെയുള്ള വിജയങ്ങൾ നിങ്ങൾക്ക് ഉണ്ടാവട്ടെ എന്നാണ് നവ്യാ നായർക്ക് മലയാളികൾ ആശംസിക്കുന്നത്.