മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാല. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വളരെ മികച്ച റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഫാമിലി എന്റർടെയ്നർ ആണ് ഇത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേ സമയം ഈ സിനിമയുടെ വിജയത്തിൻറെ പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് ബാല. ഇന്ന് തൻറെ മകൾ തൻറെ കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്നു എന്നും എന്നാൽ ചില ഫ്രോഡുകൾ തന്നെ പറ്റിച്ചു എന്നുമാണ് ബാല പറയുന്നത്.
ആരാണ് ബാലയെ പറ്റിച്ചത് എന്ന് ചോദിച്ചപ്പോൾ ഗോപി മഞ്ചൂരിയൻ എന്ന മറുപടി മാത്രമായിരുന്നു ബാല നൽകിയത്. ബാലയുടെ മുൻ ഭാര്യ ആണ് അമൃത സുരേഷ്. ഇവരുടെ മകളാണ് അവന്തിക. അമൃതയുടെ ഇപ്പോഴത്തെ പങ്കാളിയാണ് ഗോപി സുന്ദർ. ഗോപി സുന്ദറിനെ ഉദ്ദേശിച്ചാണ് ബാല ഈ പ്രതികരണം നടത്തിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ കരുതുന്നത്.
“എനിക്ക് കടപ്പാട് ഉള്ളത് ദൈവത്തോട് മാത്രമാണ്. മനുഷ്യരോട് അല്ല. ഞാൻ ആയിരം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഒരുപാട് സ്പോർട്സ് താരങ്ങളെ സ്പോൺസർ ചെയ്യുന്നുണ്ട്. ഒരുപാട് പേരുടെ ആശുപത്രി ചികിത്സ നോക്കുന്നുണ്ട്. എനിക്കും എൻറെ മകളെ കാണണം എന്ന് ആഗ്രഹം ഇല്ലെ? ഞാനും മനുഷ്യൻ അല്ലേ. ഇത്രയും നാൾ എന്നെ പറ്റിച്ചു കുറെ ഫ്രോഡുകൾ. ഇപ്പോഴെങ്കിലും നിങ്ങൾ അതെല്ലാം തിരിച്ചറിയണം. എനിക്ക് 100 പേരുടെ പിന്തുണയൊന്നും വേണ്ട, ഒരാൾ എങ്കിലും എന്നെ തിരിച്ചറിഞ്ഞാൽ മതി” – ബാല പറയുന്നു.
“എൻറെ മകൾ നന്നായി ജീവിക്കണം. അച്ഛൻ എന്ന നിലയിൽ മറ്റ് ആഗ്രഹങ്ങൾ ഒന്നുമില്ല. അത് ഒരു തെറ്റല്ലല്ലോ. ഇന്ന് എൻറെ സിനിമ വിജയിച്ചു. എലിസബത്ത് ഇപ്പോൾ ഇവിടെയുണ്ട്. ഞങ്ങൾ രണ്ടുപേരും മകളെ സ്വീകരിക്കാൻ വന്നതാണ്. 100% ഞങ്ങളെ ചതിച്ചതാണ്, ഒരു സംശയവുമില്ല. എൻറെ മകൾ ജീവിക്കുന്നത് അവിടെയാണ്. അതുകൊണ്ട് മാത്രമാണ് ഞാൻ ഈ വിഷയത്തിൽ വായ അടച്ചിരിക്കുന്നത്. പക്ഷേ എല്ലാ കാര്യങ്ങൾക്കും ഒരു പരിധിയുണ്ട്. നിങ്ങൾ അഭിമുഖം എടുത്തിട്ട് പോകും. എലിസബത്ത് ഡ്യൂട്ടിക്ക് കയറും. പക്ഷേ രാത്രി എനിക്ക് ഉറങ്ങാൻ പറ്റില്ല. കാരണം എൻറെ മകൾക്കും ഉറക്കം കിട്ടില്ല. അച്ഛൻ എവിടെ എന്ന ചിന്തയായിരിക്കും അവൾക്ക് ഉണ്ടാവുക” – ബാല പറയുന്നു. ഫിലിമിബീറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ബാല ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.