പ്രായം വെറും ഒരു നമ്പർ മാത്രം ആണെന്ന് ആണ് പൊതുവേ പറയാറ്. പക്ഷേ കായികതാരങ്ങളെ സംബന്ധിച്ച് ഒരു നിർണായക ഘടകം തന്നെ ആണ് പ്രായം. അതിനെ തോൽപ്പിച്ച് മുന്നോട്ട് പോവുക എന്നതാണ് അവർക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. സാധാരണയായി 35-40 കളിലാണ് പൊതുവേ കായികതാരങ്ങൾ വിരമിക്കാറുള്ളത്. എന്നാൽ ആ പ്രായത്തെ കവച്ചുവെക്കുംവിധം പെർഫോമൻസുകൾ കാഴ്ചവയ്ക്കുന്ന ആളുകളും കായികരംഗത്ത് ഉണ്ട്. ഒരുപാടൊന്നും ഒന്നുമില്ലെങ്കിലും വിരലിലെണ്ണാവുന്ന ആൾക്കാരെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച ചില താരങ്ങളെ നമുക്ക് നോക്കാം.
ഗോൾഫ് താരമായ ജാക് ക്ലോസ് പൊതുവേ തൻ്റെ സഹതാരങ്ങൾ വിരമിക്കുന്ന പ്രായത്തിൽ ഗ്രീൻ ജാക്കറ്റിൽ കിരീടം നേടിയ പ്രായം കൂടിയ താരം എന്ന റെക്കോർഡ് സൃഷ്ടിച്ച വ്യക്തിയാണ്. ദി ഗോൾഡൻ ബെയർ എന്നാണ് അമേരിക്കക്കാരനായ ആയ ഈ വ്യക്തി അറിയപ്പെടുന്നത് അത് 117 കിരീടങ്ങളാണ് ആണ് തൻറെ കരിയറിൽ താരം നേടിയത് അത് ഒരു വിസ്മയം തന്നെയായിരുന്നു ഗോൾസ് രംഗത്ത് ഇദ്ദേഹം. മറ്റൊരു ഇതിഹാസമാണ് ടെന്നീസ് കോർട്ടിലെ താരം റോജർ ഫെഡറർ 35 വയസ്സ് വരെ ഒക്കെ കളിക്കുക എന്നുള്ളത് ടെന്നീസ് താരങ്ങളെ സംബന്ധിച്ച് കടുപ്പമേറിയ ഒരു ടാസ്ക് തന്നെയാണ് ആണ് എന്നാൽ മികച്ച ഫിറ്റ്നസ് ചെയ്തു മുപ്പത്തിയഞ്ചാം വയസ്സിൽ താരം വിമ്പിൾഡൺ ടെന്നീസ് കിരീടം നേടി. ഇത് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്നുള്ള റെക്കോർഡ് ഫെഡററുടെ കയ്യിൽ ഭദ്രം.
പ്രായത്തെ തോൽപ്പിച്ച് മറ്റൊരു ഒരു പ്രമുഖ കളിക്കാരനാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ. തൻറെ 39 ആം വയസ്സിലാണ് താൻ നായകനായ പാകിസ്ഥാൻ ടീം ലോകകപ്പ് കിരീടം നേടിയത് അതും1992ൽ. തൻറെ മുപ്പത്തിരണ്ടാം വയസ്സിൽ ഒളിമ്പിക്സ് സ്വർണം നേടിയ അത്ലറ്റ് ആണ് ലിൻഫോർഡ് ക്രിസ്റ്റി. ഫിറ്റ്നസ്സിന് പ്രാധാന്യം വളരെയേറെയുള്ള ഈ മേഖലയിൽ 30 വയസ്സിനു ശേഷം വളരെ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കുക എന്നത് ലേശം പണി പിടിച്ച പണിയാണ് ആണ്. എന്നാൽ 100 മീറ്ററിൽ ഇതിൽ 9.96 സമയം കുറിച്ചാണ് ഈ താരം ഒളിമ്പിക്സ് സ്വർണം നേടിയത്.