മഞ്ജു വാര്യരും സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ ഒരു ബന്ധമുണ്ട്, അതെന്താണ് എന്ന് അറിയുമോ? കേട്ടപ്പോൾ അമ്പരന്നു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ ആരാണ് എന്ന് ചോദിച്ചാൽ മഞ്ജു വാര്യർ എന്നല്ലാതെ മറ്റൊരു ഉത്തരം നിങ്ങൾക്ക് കിട്ടില്ല. വെറും രണ്ടു വർഷത്തെ സിനിമ അഭിനയം കൊണ്ട് മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായികമാരിൽ ഒരാൾ എന്ന പേരെടുത്തു താരം. പിന്നീട് 14 വർഷങ്ങൾക്കുശേഷം തിരിച്ചുവന്നപ്പോഴും താരത്തിന്റെ താരമൂല്യത്തിന് ഒരു ഇടിവും തട്ടിയിട്ടില്ലായിരുന്നു.

അതുപോലെ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കും ഇന്ത്യ ഒട്ടാകെ ആരാധകർ ഉണ്ട്. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകർ ഉണ്ട്. ഇദ്ദേഹം സൃഷ്ടിച്ചുവെച്ച റെക്കോർഡുകൾ പലതും ഇന്നും ആർക്കും തകർക്കാൻ പറ്റിയിട്ടില്ല. ഇദ്ദേഹത്തിന് പകരക്കാരനാവാൻ ഒരാൾ ഇനി ഇന്ത്യയിൽ ജനിക്കാൻ പോകുന്നതേയുള്ളൂ എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ എല്ലാം തന്നെ പറയുന്നത്. വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്രിക്കറ്റർ ഇദ്ദേഹം തന്നെയാണ്.

ഇവർ രണ്ടുപേരും തമ്മിൽ ഒരു സാമ്യതയുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് സത്യമാണ്. ഇവർക്ക് രണ്ടുപേർക്കും ഒരു പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്താണ് ആ പുരസ്കാരം എന്നറിയുമോ? ഒരു ക്രിക്കറ്റ് താരത്തിനും സിനിമാതാരത്തിനും ഒരുപോലെ ലഭിക്കുന്ന നിരവധി പുരസ്കാരങ്ങൾ ഉണ്ട്. അതിൽ ഒരെണ്ണം ആണ് മഞ്ജു വാര്യർക്കും സച്ചിൻ ടെണ്ടുൽക്കർക്കും കിട്ടിയിരിക്കുന്നത്. അത് എന്താണ് എന്നറിഞ്ഞപ്പോൾ ഞെട്ടിയിരിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ.

കേന്ദ്രസർക്കാർ ആണ് ഇരുവർക്കും ഈ പുരസ്കാരം നൽകിയിരിക്കുന്നത്. കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് ഇരുവർക്കും ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് വേണ്ടി ആണ് കേന്ദ്രസർക്കാർ ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. കുറെ മുൻപ് ആണ് സച്ചിൻ ടെണ്ടുൽക്കർക്ക് ഇത് ലഭിച്ചത്. അതേസമയം ഇന്നാണ് മഞ്ജുവാര്യർക്ക് ഇത് ലഭിച്ചത്. നിരവധി ആളുകൾ ആണ് ഇപ്പോൾ മഞ്ജുവാര്യർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്.