മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിയുടെ കരിയർ ബെസ്റ്റ് ആയി അറിയപ്പെടുന്നത് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയാണ്. ഇതിനുപുറമേ നായാട്ട്, മാലിക് എന്നീ സിനിമകളിലും താരം അഭിനയിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ നിരവധി പുരസ്കാരങ്ങളാണ് താരം സ്വന്തമാക്കിയത്. ഒരു പക്ഷേ ഇത്രയും ചെറിയ പ്രായത്തിൽ ഇത്രത്തോളം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച മറ്റൊരു നടി ഇന്ന് മലയാളത്തിൽ ഇല്ല. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് നിമിഷ സജയൻ.
അതുപോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് സുദേവ് നായർ. മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ഫിലിം പുരസ്കാരം ലഭിക്കുകയും ചെയ്തു. ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. പിന്നീട് കരിങ്കുന്നം സിക്സസ്, എത്ര എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു. ഇതുകൂടാതെ സിബിഐ അഞ്ചാം ഭാഗത്തിലും എസ്ഐ ഇക്ബാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുദേവ് നായർ ആയിരുന്നു.
എന്നാൽ ഇരുവരും തമ്മിൽ ഒരു ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇവർ തമ്മിലുള്ള ബന്ധമെന്താണ് എന്നറിഞ്ഞപ്പോൾ ഞെട്ടുകയാണ് മലയാളികൾ. കാരണം ഇവരെ വർഷങ്ങളുടെ പരിചയമുണ്ട് എങ്കിലും ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ട് എന്ന് ഞങ്ങൾ കരുതിയിരുന്നില്ല എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. എന്താണ് ഇവർ തമ്മിലുള്ള ബന്ധം എന്നറിയുമോ? ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇവർ തമ്മിലുള്ള ബന്ധം എന്താണ് എന്ന് പുറത്തുവന്നത്. ബന്ധം എന്ന് പറയുമ്പോൾ റിലേഷൻ ഒന്നുമല്ല കേട്ടോ. ഇവരുടെ അഭിനയത്തിൽ ഉള്ള ബന്ധം ആണ്.
ഇരുവരും എല്ലാ സിനിമയിലും ഒരു എക്സ്പ്രഷൻ തന്നെയാണ് ഇടുന്നത് എന്നാണ് ഒരു ആരോപണം. അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എന്താണെങ്കിലും ഇവരുടെ എക്സ്പ്രഷന് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് ഒരു വിഭാഗം മലയാളികൾ പറയുന്നത്. ഇവർ മികച്ച നടീനടന്മാർ ആണ് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. ലഭിക്കുന്ന കഥാപാത്രങ്ങളെ എല്ലാംതന്നെ ഇവർ വളരെ മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിക്കുന്നത്. എങ്കിലും ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് എല്ലാം ഒരേ സ്വഭാവം ആണ് എന്നാണ് മലയാളികളിലെ ഒരു വിഭാഗം പറയുന്നത്. പതിവുപോലെ നിമിഷ സജയൻ ചിരിക്കാറില്ല എന്നൊക്കെ ഇവർ തള്ളി വിടുന്നുണ്ട്. എങ്കിലും ഇത് ഒരു വിഭാഗം പണിയില്ലാത്ത മലയാളികളുടെ ചൊറിച്ചിൽ മാത്രമായിട്ടാണ് വിവരമുള്ള മലയാളികൾ കാണുന്നത് എന്നതാണ് വസ്തുത.